• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
03:37 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മോദിക്ക് കനത്ത തിരിച്ചടി; ശിവസേന അവിശ്വാസപ്രമേയ വോട്ടെടുപ്പില്‍ നിന്നു വിട്ടുനില്‍ക്കും

By Web Desk    July 20, 2018   
udav thakare-sivasena-parliment

ഡല്‍ഹി: പാര്‍ലിമെന്റില്‍ ഇന്ന് അവിശ്വാസ പ്രമേയം നേരിടുന്ന  മോദി സര്‍ക്കാരിന് കനത്ത തിരിച്ചടി. എന്‍ഡിഎയുടെ സഖ്യകക്ഷിയായ ശിവസേന അവിശ്വാസപ്രമേയ വോട്ടെടുപ്പില്‍ നിന്നു വിട്ടുനില്‍ക്കും. ശിവസേന അധ്യക്ഷനായ ഉദ്ധവ് താക്കറെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച നിര്‍ദേശം അദ്ദേഹം പാര്‍ട്ടി  എംപിമാര്‍ക്ക് നല്‍കി. ഇതോടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അവിശ്വാസത്തെ നേരിടാമെന്ന ബിജെപിയുടെ വിശ്വാസത്തിനാണ് തിരിച്ചടിയായത്.

പ്രതിപക്ഷ പാര്‍ട്ടികള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ കേന്ദ്രസര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എംപിമാര്‍ക്ക് നല്‍കിയിരുന്ന വിപ്പ് ശിവസേന നേരത്തെ പിന്‍വലിച്ചിരുന്നു. 534 അംഗസഭയില്‍ 314 അംഗങ്ങളുടെ വ്യക്തമായ പിന്തുണ കേന്ദ്രസര്‍ക്കാരിനുണ്ടായിരുന്നു. എന്നാല്‍ ശിവസേന വോട്ടെടുപ്പില്‍നിന്നു വിട്ടുനില്‍ക്കുന്നതോടെ എന്‍ഡിഎയുടെ അഗംബലം 296 ആയി കുറഞ്ഞു. 339 അംഗങ്ങളുടെ പിന്തുണയോടെയാണ് മോദി സര്‍ക്കാര്‍ ഭരണം തുടങ്ങിയത്. ശിവസേന വിരുദ്ധരായ ചിലരെ എന്‍ഡിഎ മുന്നണിയിലേക്ക് കൊണ്ടുവരുന്നതില്‍ പ്രതിഷേധിച്ചാണ് ഉദ്ധവ് താക്കറെയുടെ നിര്‍ണായക നീക്കം.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News