• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
03:15 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സെലിബ്രിറ്റികളെ രംഗത്തിറക്കാന്‍ ഒരുങ്ങി ബിജെപി; ലോക്‌സഭയില്‍ അധികാരം പിടിക്കാനുള്ള പുതിയ തന്ത്രങ്ങള്‍ ഒരുങ്ങുന്നു  

By Web Desk    July 15, 2018   
CELEBRATY-IN BJP

ഡല്‍ഹി: സെലിബ്രിറ്റി സ്ഥാനാര്‍ഥികളെ രംഗത്തിറക്കി ലോക്‌സഭയില്‍ അധികാരം പിടിച്ചെടുക്കാനുള്ള തന്ത്രവുമായ് ബിജെപി. ബോളിവുഡ് താരങ്ങള്‍, യുവ സംരംഭകര്‍, പത്മ പുരസ്‌കാര ജേതാക്കള്‍, കായികതാരങ്ങള്‍, മറ്റ് രംഗങ്ങളിലെ പ്രമുഖര്‍ എന്നിവരെ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടുത്താനാണ്  ബിജെപിയുടെ ശ്രമം.  ഇതിലൂടെ 2014-ല്‍ നേടിയതിനേക്കാള്‍ വന്‍ വിജയം നേടാമെന്നു ബിജെപി നേതൃത്വം കണക്കുകൂട്ടുന്നു. 


 ബിജെപിക്ക് ഇതേവരെ കടന്നുകയറാന്‍ കഴിയാത്ത കേന്ദ്രങ്ങളിലാകും ഇത്തരം സെലിബ്രിറ്റി സ്ഥാനാര്‍ഥികളെ നിയോഗിക്കുക. 120 ലോക്‌സഭാ സീറ്റുകളില്‍ ബിജെപിക്ക് ഇതേവരെ വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ മേഖലയില്‍ സ്വാധീനമുള്ള, ബിജെപിയോട് അനുഭാവം പ്രകടിപ്പിക്കുന്ന സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ പാര്‍ട്ടി ദേശീയ നേതൃത്വം സമിതിയെ നിയോഗിച്ചിട്ടുണ്ട്.


 കൂടാതെ, സെലിബ്രിറ്റി സ്ഥാനാര്‍ഥികളെ ഉപയോഗിച്ച് ഗുജറാത്ത്, ബിഹാര്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തിസ്ഗഡ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ സീറ്റുകള്‍ വര്‍ധിപ്പിക്കാമെന്നും ബിജെപി പ്രതീക്ഷിക്കുന്നു. ആകെ 282 സീറ്റ് ലഭിച്ച 2014 തെരഞ്ഞെടുപ്പില്‍ രാജ്യത്തിന്റെ മധ്യ-ഉത്തര-പടിഞ്ഞാറന്‍ മേഖലകളില്‍നിന്നു മാത്രം ബിജെപിക്ക് 232 സീറ്റുകളാണ് ലഭിച്ചിരുന്നത്. ഇതാണ് ബിജെപിയെ 30 വര്‍ഷത്തിനിടയില്‍ ഒറ്റയ്ക്കു ഭൂരിപക്ഷം നേടുന്ന ആദ്യ പാര്‍ട്ടിയാകാന്‍ സഹായിച്ചത്. 


 കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബിജെപി സെലിബ്രിറ്റി സ്ഥാനാര്‍ഥികളെ രംഗത്തിറക്കി വിജയിപ്പിച്ചിരുന്നു. ഗായകന്‍ മനോജ് തിവാരി, ബാബുല്‍ സുപ്രിയോ, നടന്‍ പരേഷ് റാവല്‍, കിരണ്‍ ഖേര്‍, ഒളിന്പിക് താരം രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ്, കോളമിസ്റ്റ് പ്രതാപ് സിംഹ, മുന്‍ സൈനിക മേധാവി വി.കെ.സിംഗ്, മുന്‍ ആഭ്യന്തര സെക്രട്ടറി ആര്‍.കെ.സിംഗ്, മുന്‍ മുംബൈ പോലീസ് കമ്മീഷണര്‍ സത്യപാല്‍ സിംഗ് എന്നിവരൊക്കെ സെലിബ്രിറ്റി സ്ഥാനാര്‍ഥികള്‍ എന്ന നിലയില്‍ ബിജെപി നേതൃത്വത്തിലേക്ക് ഉയര്‍ന്നുവന്നവരാണ്.


 ഇക്കുറി ഈ പട്ടിക വിപുലീകരിക്കാമെന്നു ബിജെപി കണക്കുകൂട്ടുന്നു. നടന്‍ അക്ഷയ് കുമാര്‍, അനുപം ഖേര്‍, നാന പടേക്കര്‍ എന്നിവര്‍ പഞ്ചാബ്, ഡല്‍ഹി, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍നിന്ന് മത്സരിക്കുമെന്ന് പേരു വെളിപ്പെടുത്താത്ത ബിജെപി നേതാവ് ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News