• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MAY 2019
MONDAY
01:52 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

രാജ്യദ്രോഹ കുറ്റം: കനയ്യ കുമാറുള്‍പ്പടെ 45 പേര്‍ക്കെതിരെ കുറ്റപത്രം

By shahina tn    January 14, 2019   
kanayya-1

ദില്ലി: ദില്ലിയിലെ ജെഎന്‍യുവില്‍ നടന്ന റാലിയില്‍ ഇന്ത്യ വിരുദ്ധ മുദ്യാവാക്യം വിളിച്ച കേസില്‍ കനയ്യ കുമാര്‍ ഉള്‍പ്പെടെ 45 പേര്‍ക്കെതിരായ കുറ്റപത്രം ദില്ലി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. രാജ്യദ്രോഹം ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.വിദ്യാര്‍ത്ഥി നേതാക്കളായ അപരാജിത രാജ, ഷെഹല റാഷിദ്, ഒമര്‍ ഖാലിദ് എന്നിവരുടെയും പേരുകളും കുറ്റപത്രത്തില്‍ ഉണ്ട്.

പാര്‍ലമെന്റ് ആക്രമണ കേസ് പ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതില്‍ പ്രതിഷേധിച്ച് 2016 ഫെബ്രവരി 9 ന് ദില്ലി ജെഎന്‍യുവില്‍ നടന്ന റാലിയില്‍ ഇന്ത്യ വിരുദ്ധ മുദ്യാവാക്യം വിളിച്ചതിനാണ് കേസ്. അന്ന് സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവായിരുന്ന കനയ്യ കുമാറാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയതെന്നാണ് പൊലീസ് കണ്ടെത്തല്‍. കനയ്യ കുമാര്‍, ഒമര്‍ ഖാലിദ്, അനിര്‍ബ്ബന്‍ ഭട്ടാചര്യ, ജമ്മു കശ്മീര്‍ സ്വദേശികളായ മറ്റ് 7 വിദ്യാര്‍ത്ഥികള്‍ക്കുമെതിരെ നേരിട്ട് തെളിവുകളുള്ളതായി 1200 പേജുകളുള്ള കുറ്റപത്രത്തില്‍.പറയുന്നു. നേരിട്ട് തെളിവുകളില്ലാത്ത എന്നാല്‍ കുറ്റകൃത്യത്തില്‍ പങ്കുള്ള മറ്റ് 35 പ്രതികളില്‍ ഷെഹല റാഷിദ്, സിപിഐയുടെ രാജ്യസഭാ അംഗം ഡി രാജയുടെ മകള്‍ അപരാജിത രാജ എന്നിവരുടെ പേരുകളുണ്ട്.


 

Related News
Tags: Delhi police
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News