• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

22

MARCH 2019
FRIDAY
02:01 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രിം കോടതി മാറ്റി വെച്ചു

By ANSA 11    January 10, 2019   
snc-lavalin-1

ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രിം കോടതി മാറ്റി വെച്ചു. കേസിലെ മൂന്നാം പ്രതിയും കെഎസ്ഇബി മുന്‍ ചെയര്‍മാനുമായ ആര്‍ ശിവദാസന്റെ ആവശ്യ പ്രകാരം ആറാഴ്ചത്തേയ്ക്കാണ് കേസ് പരിഗണിക്കുന്നത് മാറ്റി വെച്ചിരിക്കുന്നത്. സിബിഐയുടെ സത്യവാങ്മൂലത്തിന് മറുപടി ഫയല്‍ ചെയ്യാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടാണ് ശിവദാസന്‍ സമയം തേടിയത്.

എസ്എന്‍സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ മൂന്നാം പ്രതിയും കെഎസ്ഇബി മുന്‍ ചെയര്‍മാനുമായ ആര്‍ ശിവദാസന്‍ സുപ്രിംകോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.സിബിഐയുടെ സത്യവാങ്മൂലത്തിന് മറുപടി ഫയല്‍ ചെയ്യാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടാണ് അപേക്ഷ നല്‍കിയത്. ലാവലിന്‍ കേസ് ഇന്ന് ജസ്റ്റിസ്മാരായ എന്‍വി രമണ മോഹന ശാന്തന ഗൗഡര്‍ എന്നിവര്‍ പരിഗണിക്കാനിരിക്കെയാണ് അപേക്ഷ നല്‍കിയത്. 

ഇതേത്ുടര്‍ന്ന് എസ്എന്‍സി ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പടെ മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്ക് എതിരെ സിബിഐ നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നത് ആറാഴ്ചത്തേയ്ക്ക് മാറ്റിവെച്ചു. വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെ കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥരായ കസ്തുരി രംഗ അയ്യര്‍, കെ ജി രാജശേഖരന്‍ എന്നിവര്‍ നല്‍കിയ ഹരജികളും കോടതിയുടെ പരിഗണനയ്ക്ക് എത്തിയിരുന്നു.


 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News