• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

MAY 2019
SUNDAY
06:55 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അലോക് വര്‍മ രാജിവച്ചു; രാജി വിരമിക്കാന്‍ മൂന്നാഴ്ച മാത്രം ബാക്കിനില്‍ക്കെ

By ANSA 11    January 11, 2019   
alok-varma (1)

ദില്ലി: സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മ രാജിവച്ചു. ഇന്നലെ സിബിഐ ഡറക്ടര്‍ സ്ഥാനത്തുനിന്നും അലോക് വര്‍മയെ നീക്കുകയും ഡയറക്ടര്‍ ജനറല്‍ ഫയര്‍ സര്‍വീസ്, സിവില്‍ ഡിഫെന്‍സ് ആന്റ് ഹോം ഗാര്‍ഡ്‌സിന്റെയും ചുമതല നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ പദവി ഏറ്റെടുക്കില്ലെന്നും രാജി വയ്ക്കുകയാണ് എന്നുമാണ് അലോക് വര്‍മ അറിയിച്ചിരിക്കുന്നത്. തനിക്ക് സ്വാഭാവിക നീതി  നഷ്ടപ്പെട്ടതായി കേന്ദ്ര പേഴ്‌സണ്‍ മന്ത്രാലയത്തിന് സമര്‍പ്പിച്ച കത്തില്‍ വര്‍മ ആരോപിക്കുന്നു. വിരമിക്കാന്‍ മൂന്നാഴ്ച ബാക്കി നില്‍ക്കെയാണ് അലോക് വര്‍മ രാജിവച്ചിരിക്കുന്നത്.

ഇന്നലെയാണ് സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും അലോക് വര്‍മയെ നീക്കിയത്. സുപ്രിംകോടതി ഉത്തരവ് പ്രകാരമാണ് അലോക് വര്‍മ തിരിച്ച് സ്ഥാനത്തേക്ക് എത്തിയത്. എന്നാല്‍ ഉന്നതാധികാരി സമിതിയുടെ യോഗത്തിലാണ് വര്‍മയെ സിബിഐ ഡയറക്ടര്‍ സാനത്തുനിന്നും നീക്കാനും ഡയറക്ടര്‍  സാനത്തുനിന്നും നീക്കാനും ഡയറക്ടര്‍ ജനറല്‍ ഫയര്‍ സര്‍വീസ്, സിവില്‍ ഡിഫെന്‍സ് & ഹോം ഗാര്‍ഡ്‌സിന്റെയും ചുമതല നല്‍കാനും തീരുമാനമായത്.

സിബിഐയുടെ വിശ്വാസ്യത സംരക്ഷിക്കാന്‍ ശ്രമിച്ചതിനാണ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയതെന്ന് അലോക് വര്‍മ ആരോപിച്ചിരുന്നു. തന്നോട് ശത്രുതാ മനോഭാവമുള്ള ഉദ്യോഗസ്ഥന്റെ അടിസ്ഥാന രഹിതമായ പരാതി പരിഗണിച്ചാണ് നടപടിയെന്നും വര്‍മ പ്രതികരിച്ചു. ഇതിനു പിന്നാലെയാണ് അലോക് വര്‍മ രാജികത്ത് നല്‍കിയത്.


 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News