• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
12:11 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പുതിയ 20 രൂപാ നോട്ട് ആര്‍ബിഐ ഉടന്‍ പുറത്തിറക്കും

By shahina tn    December 25, 2018   
rbi

ദില്ലി: പുതിയ ഇരുപത് രൂപാ നോട്ട് അധികം വൈകാതെ റിസര്‍വ് ബാങ്ക് പുറത്തിറക്കും. പഴയ നോട്ടുകളുമായി വലുപ്പത്തിലും രൂപകല്‍പ്പനയിലും വ്യത്യസ്തയുള്ള 10, 50, 100, 500, 200, 2000 തുടങ്ങിയ രൂപയുടെ പുതിയ നോട്ടുകള്‍ നേരത്തെ ആര്‍ബിഐ പുറത്തിറക്കിയിരുന്നു.  ഇതിന് ഇതിന് പിന്നാലെയാണ് ആര്‍ബിഐ പുതിയ 20 രൂപാ നോട്ട് പുറത്തിറക്കുന്നത് .

പഴയ 500, 1000 രൂപാ നോട്ടുകള്‍ നിരോധിച്ചതിന്റെ ഭാഗമായാണ് പുതിയ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയത്. ആര്‍ബിഐയുടെ കണക്ക് പ്രകാരം 2016 മാര്‍ച്ച് വരെ 4.92 ബില്ല്യണ്‍ 20 രൂപയുടെ നോട്ടുകളുടെ ശേഖരമുണ്ട്. 2018 മാര്‍ച്ചോടെ ഇത് 10 ബില്ല്യണായി എന്ന് എന്ന് ആര്‍ബിഐ പറയുന്നു.

2016 ല്‍ കേന്ദ്ര സര്‍ക്കാറിന്റെ നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങളാണ് രാജ്യത്തുടനീളം ഉണ്ടായത്. സാധാരണക്കാരുടെ മരണത്തിന് പോലും കാരണമായ ഒന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ  നോട്ട് നിരോധന നടപടി.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News