• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
06:51 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പുല്‍വാമയില്‍ വീരമൃത്യു വരിച്ച സൈനികരുടെ ശവമഞ്ചം ചുവന്ന് രാജ്‌നാഥ് സിംഗ്

By Web Desk    February 15, 2019   
rajnath-sing-srinagar

ശ്രീനഗര്‍: പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീരജവാന്മാര്‍ക്ക് കേന്ദ്ര സര്‍ക്കാരിനുവേണ്ടി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അന്ത്യോപചാരം അര്‍പ്പിച്ചു. സിആര്‍പിഎഫ് ക്യാമ്പിലെ സൈനികര്‍ക്കൊപ്പം ജവാന്‍മാരുടെ ശവമഞ്ചം രാജ്‌നാഥ് സിംഗ് ചുമക്കുകയും ചെയ്തു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി രാജ്‌നാഥ് സിംഗ് ഉച്ചയോടെയായിരുന്നു കശ്മീരിലെത്തിയത്.

അന്ത്യോപചാരം അര്‍പ്പിക്കാന്‍ ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്, കരസേനയുടെ വടക്കന്‍ കമാന്‍ഡ് ചീഫ് ലഫ്റ്റനന്റ് ജനറല്‍ രണ്‍ബീര്‍ സിംഗ് എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. വീരമൃത്യു വരിച്ച ധീരജവാന്മാര്‍ക്ക് പുഷ്പചക്രം സമര്‍പ്പിക്കുകയും ‘വീര്‍ ജവാന്‍ അമര്‍ രഹേ’ മുദ്രാവാക്യങ്ങള്‍ മുഴക്കുകയുമായിരുന്നു.

സൈനികരുടെ മൃതദേഹങ്ങള്‍ ബദ്ഗാമിലെ സിആര്‍പിഎഫ് ക്യാമ്പിലേക്കാണ് ആദ്യമെത്തിച്ചത്. ജവാന്മാര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ചപ്പോള്‍ ക്യാമ്പ് വൈകാരികമായി. പുഷ്പചക്രം സമര്‍പ്പിക്കുന്ന ചടങ്ങിന് ശേഷം സൈനികരുടെ മൃതദേഹങ്ങള്‍ പുറത്തേക്കെടുത്തപ്പോഴാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയും ജമ്മു കശ്മീര്‍ പൊലീസ് മേധാവിയും ശവമഞ്ചം ചുമക്കാന്‍ കൂടിയത്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News