• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

27

MARCH 2019
WEDNESDAY
01:40 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സിഖ് വിരുദ്ധ കലാപം; കീഴടങ്ങാന്‍ കൂടുതല്‍ സമയം തേടി സജ്ജന്‍ കുമാര്‍ സുപ്രിം കോടതിയില്‍ അപേക്ഷ നല്‍കി

By shahina tn    December 22, 2018   
sajjan-kumar

ദില്ലി: സിഖ് വിരുദ്ധ കലാപക്കേസില്‍ കീഴടങ്ങാന്‍ കൂടുതല്‍ സമയം തേടി സജ്ജന്‍ കുമാര്‍ സുപ്രിം കോടതിയില്‍ അപേക്ഷ നല്‍കി. ഈ മാസം 31നുള്ളില്‍ കീഴടങ്ങാനാണ് ഹൈക്കോടതി നിര്‍ദേശം. സജ്ജന്‍കുമാറിന്റെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.

അതേസമയം 1984ലെ സിഖ് വിരുദ്ധ കലാപം മനുഷ്യവര്‍ഗ്ഗത്തോടുള്ള കുറ്റകൃത്യമാണെന്ന് ദില്ലി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ന്യൂനപക്ഷണങ്ങളെ ലക്ഷ്യം വച്ചുള്ള ഗുജറാത്ത്, മുസാഫര്‍നഗര്‍, മുംബൈ, കാണ്ഡമാല്‍ കലാപങ്ങളിലെ കൂട്ടക്കുരുതികളും പോലീസിന്റെ സഹായത്തോടെ രാഷ്ടീയ പാര്‍ട്ടികള്‍ നടത്തിയതാണെന്നും ദില്ലി ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

1984 ലെ സിഖ് വിരുദ്ധ കലാപ കേസില്‍ കോണ്‍ഗ്രസ്സ് നേതാവ് സജ്ജന്‍കുമാറിനെ ജീവപര്യന്തം ശിക്ഷിച്ച് പുറപ്പെടുവിച്ച വിധിയിലാണ് കലാപത്തിനെ മനുഷ്യവര്‍ഗ്ഗത്തോട് ഉള്ള കുറ്റകൃത്യം എന്ന് ദില്ലി ഹൈക്കോടതി വിശേഷിപ്പിച്ചത്. 1947ല്‍ വിഭജന കാലത്ത് നടന്ന കൂട്ടക്കൊലയ്ക്ക് സമാനമായ ദുരന്തമാണ് സിഖ് വിരുദ്ധ കലാപ സമയത്ത് അരങ്ങേറിയത് എന്ന് കോടതി നിരീക്ഷിച്ചു. ഇപ്പോഴും ഇതിന്റെ അലയൊലി അവസാനിച്ചിട്ടില്ല എന്നും വിധിയില്‍ കോടതി രേഖപ്പെടുത്തി.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News