• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MAY 2019
MONDAY
03:50 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഗുജറാത്ത് വ്യാജ ഏറ്റുമുട്ടല്‍ ഹര്‍ജികള്‍; ഗുജറാത്ത് സര്‍ക്കാരിന് തിരിച്ചടി; അന്വേഷണ റിപ്പോര്‍ട്ട് ഹര്‍ജിക്കാര്‍ക്ക് കൈമാറാന്‍ സുപ്രിം കോടതി അനുമതി

By ANSA 11    January 9, 2019   
gujarath-kalapam

ദില്ലി: നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന 2002-2006 കാലഘട്ടത്തില്‍ ഗുജറാത്തിലുണ്ടായ 22 വ്യാജ ഏറ്റുമുട്ടല്‍ കേസ്സുകളെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ഹര്‍ജിക്കാര്‍ക്ക് കൈമാറാന്‍ സുപ്രിം കോടതി ഉത്തരവ്. വ്യാജ ഏറ്റുമുട്ടല്‍ കേസുകളെ കുറിച്ച് അന്വേഷണ റിപ്പോര്‍ട്ട് ഹര്‍ജിക്കാര്‍ക്ക് കൈമാറാന്‍ സുപ്രിം കോടതി ഉത്തരവ്. വ്യാജ ഏറ്റുമുട്ടല്‍ കേസുകളെ കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് എച്ച്എസ് ബേദി അധ്യക്ഷനായ കമ്മീഷന്റെ റിപ്പോര്‍ട്ട് ഗുജറാത്ത് സര്‍ക്കാരിന്റെ എതിര്‍പ്പ് അവഗണിച്ചാണ് ഹര്‍ജിക്കാര്‍ക്ക് കൈമാറാന്‍ സുപ്രിം കോടതി ഉത്തരവിട്ടത്. റിപ്പോര്‍ട്ടില്‍ ഗുജറാത്തിലെ ചില പ്രമുഖരുടെ പേര് പരാമര്‍ശിച്ചിട്ടുള്ളതായി സൂചനയുണ്ട്.

നരേന്ദ്ര മോദി മുഖ്യമന്ത്രി ആയിരുന്ന 2002-2006 കാലഘട്ടത്തില്‍ ഗുജറാത്തില്‍ ഉണ്ടായ 22 വ്യാജ ഏറ്റുമുട്ടല്‍ കേസ്സുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് 2007ല്‍ ആണ് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ബി ജി വര്‍ഗീസ്, ഗാന രചയിതാവ് ജാവേദ് അക്തര്‍ എന്നിവര്‍ സുപ്രിംകോടതിയെ സമീപിച്ചത്. ഷൊറാബുദീന്‍ ഷെയ്ഖ്, തുളസി റാം പ്രചാപതി, ഇശ്രത് ജഹാന്‍, തുടങ്ങി 22 ഏറ്റുമുട്ടല്‍ കേസുകളുടെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ വിരമിച്ച ജസ്റ്റിസ് എച്ച്എസ് ബേദിയുടെ അധ്യക്ഷതയിലുള്ള സമിതിയെ 2012 ലാണ് സുപ്രിം കോടതി ചുമതലപ്പെടുത്തിയത്.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സമിതി മുദ്ര വച്ച കവറില്‍ റിപ്പോര്‍ട്ട് സുപ്രിം കോടതിക്ക് കൈമാറി. സമിതിയുടെ റിപ്പോര്‍ട്ട് തങ്ങള്‍ക്ക് കൈമാറണം എന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടുവെങ്കിലും ഗുജറാത്ത് സര്‍ക്കാര്‍ അതിനെ ശക്തമായി എതിര്‍ത്തു. സമിതിയിലെ എല്ലാ അംഗങ്ങളുടെയും അഭിപ്രായം തേടാതെയാണ് ജസ്റ്റിസ് ബേദി അന്തിമ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കിയത് എന്നായിരുന്നു ഗുജറാത്ത് സര്‍ക്കാരിന്റെ വാദം.

എന്നാല്‍ ഈ ആക്ഷേപം തെറ്റാണെന്ന് ജസ്റ്റിസ് ബേദി സുപ്രിം കോടതിയെ അറിയിച്ചു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ അസൗകര്യം ചൂണ്ടിക്കാട്ടി ഇന്ന് ഹര്‍ജി പരിഗണിക്കുന്നത് നീട്ടി വയ്ക്കണം എന്ന് ഗുജറാത്ത് സര്‍ക്കാര്‍ ആവശ്യപ്പെട്ടുവെങ്കിലും കോടതി അത്അംഗീകരിച്ചില്ല. ജസ്റ്റിസ് ബേദി സമിതി മുദ്ര വച്ച കവറില്‍ കോടതിക്ക് കൈമാറിയ അന്വേഷണ റിപ്പോര്‍ട്ട് എല്ലാ ഹര്‍ജിക്കാര്‍ക്കും കൈമാറാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് മാരായ എല്‍ നാഗേശ്വര്‍ റാവു, സഞ്ജയ് കിഷന്‍ കൗള്‍ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. 2002-2006 കാലഘട്ടത്തില്‍ ഗുജറാത്ത് സര്‍ക്കാരില്‍ ഭാഗം ആയിരുന്ന ചില പ്രമുഖരുടെ പേരുകള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ളതായി സൂചനയുണ്ട്.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News