• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

MARCH 2019
SATURDAY
11:50 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മോദിയുടെ ക്യാമറാ പ്രണയം ഇനിയും തീര്‍ന്നിട്ടില്ലേ? ചിരിപടര്‍ത്തി വീഡിയോ

By shahina tn    December 26, 2018   
modi

ദില്ലി: ക്യാമറക്ക് മുന്നില്‍ വീണ്ടും അഭിനയം കാഴ്ച്ചവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിയുടെ ക്യാമറാ പ്രണയം പലപ്പോഴായി കാണുന്നതാണ്. ഇത്തവണ ക്യാമറക്ക് വേണ്ടി കൈവീശുന്ന മോദിയുടെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇതിനകം ചര്‍ച്ചയായി കഴിഞ്ഞു.

അസമിലെ ബോഗിബീല്‍ ബ്രിഡ്ജ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോളായിരുന്നു ക്യാമറക്ക് മുന്നില്‍ മോദിയുടെ അഭിനയം. മോദി ട്രോളി ക്യാമറക്കു വേണ്ടി നടന്നുകൊണ്ട് കൈവീശുന്ന ദൃശ്യങ്ങളാണ് പുറത്തായത്. എന്നാല്‍ മോദി കൈവീശിക്കൊണ്ട് നടന്നു നീങ്ങുന്നതിനിടയില്‍ ട്രോളി ക്യാമറയും നീങ്ങുന്നതായി ദൃശ്യത്തില്‍ കാണാം. ക്യാമറയുടെ നിഴല്‍ ദൃശ്യങ്ങളില്‍ കാണാനിടയായതാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചക്ക് വഴിതെളിച്ചതും.

നിഴല്‍ ചതിച്ച മോദിയുടെ വീഡിയോക്ക് ലഭിച്ച പ്രതികരണങ്ങളും ചിരിപടര്‍ത്തുന്ന ഒന്നാണ്. നിരവധി ട്രോളുകളും കമന്റുകളുമാണ് ഇതിനകം പുറത്തുവന്നിട്ടുള്ളത്. മോദി നടനാണെന്ന് തെളിയിച്ചുവെന്നും ഉറക്കത്തില്‍ പോലും കൈവീശുന്നയാളാണെന്നുമുള്ള പ്രതികരണങ്ങളാണ് ജനങ്ങളുടെ ഭാഗത്തുനിന്നും വീഡിയോയ്‌ക്കെതിരെ വന്നുകൊണ്ടിരിക്കുന്നത്.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News