• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

22

MAY 2019
WEDNESDAY
12:21 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

‘താന്‍ അച്ചടക്ക ലംഘനം നടത്തിയിട്ടില്ല, അതുകൊണ്ടുതന്നെ വിമര്‍ശനങ്ങളില്‍ തളരില്ല’; ദീപികയില്‍ വന്ന ലേഖനത്തിന് മറുപടിയുമായി സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍

By ANSA 11    January 10, 2019   
sr-loosy

ദീപിക ദിനപത്രത്തില്‍ തനിക്കെതിരെ വന്ന ലേഖനത്തിന് മറുപടിയുമായി സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍. ലേഖനം തന്നെ വ്യക്തിരമായി അപമാനിക്കുന്ന തരത്തിലാണെന്ന് സിസ്റ്റര്‍ ലൂസി പ്രതികരിച്ചു. ‘അങ്ങേയറ്റം ഖേദകരമാണത്. യഥാര്‍ത്ഥ സന്യാസ ജീവിതം നയിക്കുന്നവരുടെ മേല്‍ ആരോപണങ്ങള്‍ അടിച്ചേല്‍പ്പിച്ച് വിശ്വാസികളെ മുതലെടുക്കുകയാണ് ലേഖനത്തിന്റെ ലക്ഷ്യം. ലേഖനമെഴുതിയ ആള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും’ സിസ്റ്റര്‍ ലൂസി പ്രതികരിച്ചു.

താന്‍ അച്ചടക്ക ലംഘനം നടത്തിയിട്ടില്ല. അതുകൊണ്ടുതന്നെ വിമര്‍ശനങ്ങളില്‍ തളരില്ല. പുരോഹിതര്‍ക്ക് ബ്രഹ്മചര്യം വേണ്ടെന്ന ലേഖനത്തിലെ വാദം തെറ്റാണ്. പല വൈദികരും ബ്രഹ്മചര്യം പാലിക്കുന്നില്ല എന്നതാണ് വസ്തുത. വൈദികരുടെ തെറ്റ് മറച്ചുവെച്ച് തന്നെ ആക്രമിക്കുകയാണെന്നും’ സിസ്റ്റര്‍ ലൂസി പറഞ്ഞു. 

കത്തോലിക്കാ സന്യാസം വീണ്ടും അപഹസിക്കപ്പെടുമ്പോള്‍ എന്ന തലക്കെട്ടില്‍ ഇന്നത്തെ ദീപിക പത്രത്തിലാണ് സിസ്റ്റര്‍ ലൂസിക്കെതിരെ ലേഖനം വന്നത്. നോബിള്‍ പാറയ്ക്കലാണ് എഡിറ്റോറിയല്‍ പേജിലെ ലേഖനം എഴുതിയിരിക്കുന്നത്. വാസ്തവ വരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച കന്യാസ്ത്രീ പൊതു സമൂഹത്തിന് മുന്നില്‍ സഭയെ അപഹാസ്യപ്പെടുത്തിയെന്നാണ് ലേഖനത്തില്‍ പറയുന്നത്. കന്യാസ്ത്രീ സമരത്തില്‍ പങ്കെടുക്കുകയും ചുരിദാര്‍ ധരിക്കുകയും ചെയ്തത് അച്ചടക്ക ലംഘനമാണെന്നും സിസ്റ്റര്‍ ലൂസിയുടെ പേരെടുത്തു പറയാതെ ലേഖനത്തില്‍ വിമര്‍ശിക്കുന്നു.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News