• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MAY 2019
MONDAY
02:51 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സിബിഐ ഇടക്കാല ഡയറക്ടര്‍ നിയമനം; ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് സിക്രിയും പിന്മാറി

By Web Desk    January 24, 2019   
justice-sikri

സിബിഐ ഡയറക്റ്റര്‍ നാഗേശ്വര്‍ റാവുവിന്റെ നിയമനം ചോദ്യം ചെയ്തു നല്‍കിയ ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് എകെ സിക്രിയും പിന്മാറി. ഹര്‍ജി പുതിയ ബെഞ്ച് നാളെ പരിഗണിക്കുമെന്ന് ജസ്റ്റിസ് സിക്രി വ്യക്തമാക്കി. ഇതിനിടെ സിബിഐയുടെ പുതിയ ഡയറക്ടറെ തെരഞ്ഞെടുക്കാന്‍ ഇന്ന് വൈകിട്ട് ദില്ലിയില്‍ സെലക്ഷന്‍ കമ്മിറ്റി യോഗം ചേരും.

സിബിഐ താല്‍കാലിക ഡയറക്റ്റര്‍ നാഗേശ്വര്‍ റാവുവിന്റെ നിയമനം ചോദ്യം ചെയ്ത് കോമണ്‍ കോസ് എന്ന സംഘടന നല്‍കിയ ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് നേരത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പിന്മാറിയിരുന്നു. സിബിഐ യുടെ പുതിയ ഡയറക്ടറെ തെരഞ്ഞെടുക്കുന്ന സെലക്ഷന്‍ സമിതിയില്‍ അംഗമായതിനാലാണ് പിന്മാറുന്നതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കുകയും ചെയ്തു. ഇന്ന് കോമണ്‍ കോസിന്റെ ഹര്‍ജി പരിഗണനയ്‌ക്കെടുത്തപ്പോള്‍ താനും ഈ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറുന്നതായി ജസ്റ്റിസ് എകെ സിക്രി അറിയിച്ചു.

എന്നാല്‍ പിന്മാറുന്നതിനുള്ള കാരണം അദ്ദേഹം വ്യക്തമാക്കിയില്ല. സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അലോക് വര്‍മ്മയെ മാറ്റാന്‍ തീരുമാനമെടുത്ത സെലക്ഷന്‍ കമ്മിറ്റി യോഗത്തിലെ ജസ്റ്റിസ് സിക്രിയുടെ നിലപാട് വിവാദമായിരുന്നു. നാഗേശ്വര്‍ റാവുവിനെതിരായ ഹര്‍ജി മറ്റൊരു ബഞ്ചിന് മുന്‍പാകെ നാളെ ലിസ്റ്റ് ചെയ്യുമെന്നും ജസ്റ്റിസ് സിക്രി പറഞ്ഞു. ഹര്‍ജി പരിഗണിക്കാത്തത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് അഡ്വ ദുഷ്യന്ത് ദവെ പറഞ്ഞെങ്കിലും ജസ്റ്റിസ് സിക്രി തന്റെ തീരുമാനം മാറ്റിയില്ല.

അതേസമയം അലോക് വര്‍മ്മയെ നീക്കിയ സാഹചര്യത്തില്‍ പുതിയ സിബിഐ ഡയറക്ടറെ തിരഞ്ഞെടുക്കാനാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് സെലക്ഷന്‍ കമ്മിറ്റി യോഗം ചേരുന്നത്. യോഗത്തില്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് മല്ലികര്‍ജ്ജുന്‍ ഖാര്‍ഗെ എന്നിവര്‍ പങ്കെടുക്കും. 12 ഉദ്യോഗസ്ഥരുടെ ചുരുക്കപ്പട്ടികയില്‍ നിന്നാണ് ഡയറക്ടറെ തിരഞ്ഞെടുക്കുക.

ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ മുതല്‍ നരേന്ദ്രമോഡിയുമായി അടുപ്പമുള്ള ഗുജറാത്ത് ഡിജിപി ശിവാനന്ത് ജാ, ദേശീയ അന്വേഷണ ഏജന്‍സി ഡയറക്ടര്‍ ജനറല്‍ വൈസി മോഡി എന്നിവര്‍ക്കാണ് മുന്‍തൂക്കം. പട്ടികയില്‍ പേരുള്ള മധ്യപ്രദേശ് കേഡര്‍ ഉദ്യോഗസ്ഥ റീന മിത്രയെ തിരഞ്ഞെടുത്താല്‍ സിബിഐ ഡയറക്ടര്‍ പദവിയില്‍ എത്തുന്ന ആദ്യ വനിതയാകും ഇവര്‍.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News