• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

DECEMBER 2018
THURSDAY
02:05 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കശ്മീരിൽ വെടിവയ്പിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു

By Web Desk    November 28, 2018   

ജമ്മു കാശ്മീരിലെ ബാദ്​ഗാമിൽ നടന്ന വെടിവെയ്പ്പിൽ  രണ്ട് ഭീകരർ കൊല്ലപ്പെടുകയും മൂന്ന് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. കുത്പോറ ​ഗ്രാമത്തിൽ ഭീകരരുടെ സാന്നിദ്ധ്യത്തെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതിനെ തുടർന്ന് നടന്ന തെരച്ചിലിലാണ് വെടിവപ്പുണ്ടായത്. ഒളിച്ചിരുന്ന ഭീകരര്‍ സൈന്യത്തിന് നേരെ വെടി വെയ്ക്കുകയായിരുന്നു. 

ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വെടിവച്ച് കൊന്നു. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്ന് സൈനിക ഉദ്യോ​ഗസ്ഥർ വെളിപ്പെടുത്തി. ഭീകരര്‍ ഒളിച്ചു താമസിക്കുന്ന എന്ന് അനുമാനിക്കുന്ന പുൽവാമ, ബാദ്​ഗാം എന്നിവിടങ്ങളിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചിരിക്കുന്നതായും സൈന്യം അറിയിച്ചു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News