• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
12:48 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

‘വാഗ്ദാനം ചെയ്ത 15 ലക്ഷം ജനങ്ങള്‍ക്ക് നല്‍കിയോ?’ മോദിക്കെതിരെ ചോദ്യവുമായി ലോക്‌സഭ ഡെപ്യൂട്ടി സ്പീക്കര്‍.

By ANSA 11    January 9, 2019   
thumbi durai

ദില്ലി: മുന്നോക്ക വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്ക് സംവരണം നല്‍കികൊണ്ടുള്ള ബില്ലിന്മേല്‍ ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി എഐഎഡിഎംകെ നേതാവും ലോക്‌സഭ ഡെപ്യൂട്ടി സ്പീക്കറുമായ എം തമ്പി ദുരൈ. തെരഞ്ഞെടുപ്പ് സമയത്ത് 15 കോടി രൂപ ജനങ്ങള്‍ക്ക് നല്‍കും എന്ന വാഗ്ദാനം മോദി പാലിച്ചോ എന്നതാണ് തമ്പി ദുരൈ ചോദിച്ചത്. മോദി നല്‍കിയ വാഗ്ദാനം പാലിച്ചിരുന്നു എങ്കില്‍ ഇത്തരത്തില്‍ ഒരു ബില്ലിന്റെ ആവശ്യം ഇല്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ബില്ലിന്റെ നടപടി ക്രമങ്ങളില്‍ സംശയം  ഉന്നയിച്ച അദ്ദേഹം ഇത് നടപ്പാലിക്കുക വഴി അഴിമതി വര്‍ധിക്കും എന്നും പറഞ്ഞു. അധികാരികള്‍ക്ക് പണം നല്‍കി തങ്ങള്‍ പാവപ്പെട്ടവരാണ് എന്നുള്ള രേഖകള്‍ ജനങ്ങള്‍ ഉണ്ടാക്കും എന്നും തമ്പി ദുരൈ ആരോപിച്ചു.

മുന്നോക്കക്കാരില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്കാണ് സംവരണം ഏര്‍പ്പെടുത്തുന്നത്. ബില്ല് ഇന്നലെ ലോക്‌സഭ പാസാക്കി. എട്ട് ലക്ഷത്തിന് താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കായിരിക്കും സംവരണം ലഭിക്കുക. പത്ത് ശതമാനം സംവരണമാണ് സര്‍ക്കാര്‍ ജോലികളില്‍ നല്‍കുക.
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News