• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

22

MAY 2019
WEDNESDAY
12:16 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ബംഗാളില്‍ രഥയാത്ര നടത്താന്‍ ബിജെപിക്ക്‌ കോടതി അനുമതി

By shahina tn    December 21, 2018   
amith-shaa

ദില്ലി: ബംഗാളില്‍ മൂന്ന് രഥയാത്രകള്‍ നടത്തുന്നതിന് ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് കൊല്‍ക്കത്ത ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കി. വര്‍ഗീയ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രഥയാത്രയ്ക്ക് അനുമതി നിഷേധിച്ചിരുന്നു.

ഇത് ഹൈക്കോടതി സിംഗിള്‍ ബഞ്ച് അംഗീകരിക്കുകയായിരുന്നു. തുടര്‍ന്ന് ബിജെപി നേതൃത്വം ഡിവിഷന്‍ ബഞ്ചിനെ സമീപിക്കുകയായിരുന്നു. ബംഗാളിലെ 42 ലോക്‌സഭാ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന മൂന്ന് റാലിയാണ് ബിജെപി നടത്തുന്നത്.

നിലവില്‍ രണ്ട് ലോക്‌സഭാ സീറ്റ് മാത്രമുള്ള സംസ്ഥാനത്ത് അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച നേട്ടം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി രഥയാത്രകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയില്‍ നിയമലംഘനം ഉണ്ടാകാതിരിക്കാന്‍ശ്രദ്ധിക്കണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News