• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

22

MARCH 2019
FRIDAY
01:25 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പൊതുസ്ഥലത്ത് നിസ്‌ക്കരിക്കാന്‍ പാടില്ലെന്ന് യുപി പൊലീസ്; നിരോധനം ലംഘിച്ചാല്‍ കര്‍ശന നടപടി

By shahina tn    December 25, 2018   
namaz

നോയിഡ: പൊതുസ്ഥലങ്ങളിലെ നിസ്‌കാരം നിരോധിച്ചതായി ഉത്തര്‍പ്രദേശ് പൊലിസിന്റെ അറിയിപ്പ്. നോയിഡയിലെ ഇന്‍ഡസ്ട്രീയല്‍ ഹബ്ബ്, പാര്‍ക്ക് എന്നിവിടങ്ങളിലാണ് നിസ്‌കാരം നിരോധിച്ചിരിക്കുന്നത്. ഇതോടെ ഇന്‍ഡസ്ട്രീയല്‍ ഹബ്ബിലെ ഓഫീസുകളിലും കമ്പനികളിലുമുള്ള മുസ്ലീം ജീവനക്കാര്‍ക്ക് നിസ്‌ക്കരിക്കാന്‍ ഇടമില്ലാതായിരിക്കുകയാണ്.

പൊതുസ്ഥങ്ങളിലെ നിസ്‌കാരം നിരോധിച്ചതായുള്ള അറിയിപ്പ് നല്‍കിയിട്ടുള്ളത് നോയിഡയിലെ സെക്ഷന്‍ 58 ഇന്‍ഡസ്ട്രീയല്‍ ഹബ്ബിലുള്ള കമ്പനികള്‍ക്കാണ്. മുസ്ലിം തൊഴിലാളികള്‍ക്ക് ഇവിടെ അതിനുള്ള അവസരം നല്‍കാന്‍ പാടില്ലെന്നുമുള്ള കര്‍ശന നിര്‍ദ്ദേശമാണ് പൊലീസ് നല്‍കിയത്. എന്നാല്‍ നിരോധനം ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

തിരക്കേറിയ ഇവിടെ നിരവധിയാളുകള്‍ എത്തുന്നതിനാല്‍ നിസ്‌കാരം നടത്തുന്നത് മറ്റ് ജനങ്ങള്‍ക്ക് ബുദ്ധിമൂട്ടുണ്ടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്. എന്നാല്‍ പൊതു ഇടമായ പാര്‍ക്കില്‍ മതപരമായ ഒന്നും അനുവധിക്കാന്‍ പാടില്ലെന്ന ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശം മുമ്പ് ഉണ്ടായിരുന്നു. അതിനു പുറമെയാണ് ഉത്തര്‍ പ്രദേശ് പൊലീസിന്റെ ഈ നടപടിയും.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News