• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

OCTOBER 2018
SATURDAY
05:03 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സഖ്യകക്ഷി ബന്ധം വിഷം കുടിച്ചതിന് തുല്യം; കരച്ചിലോടെ കുമാരസ്വാമി 

By Web Desk    July 15, 2018   

ബംഗളൂരു; കോണ്‍ഗ്രസ്സുമായുള്ള ബന്ധത്തില്‍ അസ്വസ്ഥത പ്രകടിപ്പിച്ച് എച്ച് ഡി കുമാരസ്വാമി. നിങ്ങളുടെ സഹോദരന്‍ മുഖ്യമന്ത്രിയായതിനു തുല്യമായിരുന്നു സ്‌നേഹപ്രകടനങ്ങളെല്ലാം. 'നിങ്ങളെല്ലാവരും എനിക്ക് ആശംസകളുടെ പൂച്ചെണ്ടുകളുമായി കാത്തിരിക്കുന്നു. എല്ലാവരും സന്തോഷവാന്മാരാണ്. എന്നാല്‍ എന്റെ കാര്യം അങ്ങനെയല്ല. ഈ സഖ്യസര്‍ക്കാര്‍ സമ്മാനിച്ച വിഷം വിഴുങ്ങിയ അവസ്ഥയിലാണു ഞാന്‍...' കോണ്‍ഗ്രസുമായി ചേര്‍ന്നു രൂപീകരിച്ച സഖ്യസര്‍ക്കാര്‍ നല്‍കുന്ന 'വേദന' ഇതാദ്യമായാണു പൊതുവേദിയില്‍ കുമാരസ്വാമി തുറന്നു പറയുന്നത്. സഖ്യസര്‍ക്കാര്‍ രൂപീകരിച്ചു രണ്ടു മാസം തികയുന്ന അവസരത്തിലാണു പ്രസ്താവനയെത്തിയിരിക്കുന്നത്.

ലോകത്തെ രക്ഷിക്കാന്‍ വിഷം കുടിച്ച പരമശിവന്റെ അവസ്ഥയാണു തനിക്കെന്നും അണികളോട് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ 'ഒരു മുഖ്യമന്ത്രി എല്ലായിപ്പോഴും സന്തോഷവാനായിരിക്കണം' എന്നായിരുന്നു കോണ്‍ഗ്രസില്‍ നിന്നുള്ള ഉപമുഖ്യമന്ത്രി ജി.പരമേശ്വരയുടെ പ്രതികരണം. സന്തോഷവാനല്ലെന്നു പറയാന്‍ അദ്ദേഹത്തിന് എങ്ങനെ സാധിച്ചുവെന്നും പരമേശ്വര ചോദിച്ചു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസുമായി ജെഡിഎസ് സഖ്യം തുടരുമോയെന്ന് ഉറ്റുനോക്കുന്നതിനിടെയാണ് കുമാരസ്വാമിയുടെ പ്രസ്താവനയെന്നതും രാഷ്ട്രീയ ശ്രദ്ധ പിടിച്ചു പറ്റുന്നു.


മന്ത്രിസഭ രൂപീകരിച്ചതിനു ശേഷവും കോണ്‍ഗ്രസുമായി അസ്വാരസ്യം തുടര്‍ന്നിരുന്നു. മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിക്കുന്നതിന്റെ പേരിലായിരുന്നു ഇത്. ഒടുവില്‍ ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി കുമാരസ്വാമി ചര്‍ച്ച നടത്തിയാണ് ഏകദേശ ധാരണയുണ്ടായത്. ബജറ്റ് അവതരിപ്പിച്ചതിന്റെ പേരിലായിരുന്നു ഏറ്റവും അവസാനത്തെ പ്രതിസന്ധി.


ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ 'ഫുള്‍ ബജറ്റ്' അവതരിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയാണു കുമാരസ്വാമിയുടെ പുതിയ ബജറ്റിനെതിരെ രംഗത്തിറങ്ങിയത്. സര്‍ക്കാരിനെതിരെ പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പേരില്‍ സിദ്ധരാമയ്യയെ കോണ്‍ഗ്രസ് നേതൃത്വം താക്കീത് ചെയ്തതും അടുത്തിടെയാണ്.


കുമാരസ്വാമി സര്‍ക്കാര്‍ മൂന്നു മാസത്തിനകം താഴെ വീഴുമെന്ന് ബിജെപി നേതാവ് സദാനന്ദ ഗൗഡ നേരത്തേ പറഞ്ഞിരുന്നു. സര്‍ക്കാര്‍ വീണതിനു ശേഷം പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതു സംബന്ധിച്ച സാധ്യതകള്‍ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News