• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

MAY 2019
THURSDAY
04:18 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പോളിങ് ശതമാനത്തിൽ റെക്കോർഡ്; 8 മണ്ഡലങ്ങളിൽ 80 ശതമാനം കടന്നു...

By Web Desk    April 24, 2019   

ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 77.68 ശതമാനം പോളിങ്. സംസ്ഥാനത്ത് 30 വര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് പോളിങാണിത്. എട്ടു മണ്ഡലങ്ങളില്‍ പോളിങ് ശതമാനം 80 കടന്നു. ത്രികോണപ്പോരാട്ടം നടന്ന മണ്ഡലങ്ങളില്‍ പോളിങ് ശതമാനം കൂടി. കണ്ണൂർ, വടകര മണ്ഡലങ്ങളാണ് വോട്ടിങ് കണക്കുകളില്‍ മുന്നില്‍. ഇന്നലെ രാത്രി പത്തു മണിക്കും പല ബൂത്തുകളിലും വോട്ടിങ് അവസാനിച്ചിരുന്നില്ല.

കേരളത്തിലെ വോട്ടര്‍മാരില്‍ ഭൂരിപക്ഷംപേരും അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നു. എല്ലാ മണ്ഡലങ്ങളിലും 70 ശതമാനത്തിൽ കൂടുതൽ പേർ വോട്ട് ചെയ്തു . പ്രതീഷിച്ചതുപോലെ വടക്കന്‍ജില്ലകളില്‍ വോട്ടുചെയ്തവരുടെ എണ്ണം ഉയര്‍ന്നു. വോട്ട് രേഖപ്പെടുത്തിയവരുടെ കണക്കിൽ ,കണ്ണൂർ ഒന്നാമതും വടകര രണ്ടാംസ്ഥാനത്തുമാണ്.

അതേസമയം തെക്കന്‍ജില്ലകളില്‍ അപ്രതീക്ഷിതമായി വോട്ടിംങ് ശതമാനം ഉയര്‍ന്നു.  പത്തനംതിട്ട, ആറ്റിങ്ങൽ , തിരുവനന്തപുരം മണ്ഡലങ്ങളിൽ  70മുതല്‍ 75 ശതമാനം വരെ വോട്ട് പെട്ടിയിലായി. ഈമണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മത്സരം നടക്കുന്നു എന്നത് പ്രധാനമാണ് . ശബരിമല പ്രശ്നം മറ്റ് പ്രദേശങ്ങളിലെക്കാള്‍ ഇവിടുത്തെ വോട്ടര്‍മാര്‍ക്ക് മുന്നില്‍ സജീവവുമാണ്.

സംസ്ഥാനത്താകെ ന്യൂനപക്ഷ വോട്ടുകള്‍ വന്‍തോതില്‍ പോളുചെയ്യപ്പെട്ടു. അതുപോലെ മധ്യകേരളത്തിലും മിക്ക മണ്ഡലങ്ങളിലും കഴിഞ്ഞ തവണത്തെക്കാള്‍കൂടുതല്‍ വോട്ടുകള്‍ പോൾ ചെ യ്തു. കടുത്ത ത്രികോണമത്സരം ഉണ്ടായ മണ്ഡലങ്ങളിലും രാഷ്ട്രീയ പോരാട്ടം കടുത്തയിടങ്ങളിലും വോട്ടിങ് ഉയര്‍ന്നു എന്നത് ശ്രദ്ധേയമാണ്. മോദി സർക്കാരിന്റെ വിലയിരുത്തൽ, ബിജെപി നയം, ശബരിമല എന്നിവക്കൊപ്പം സംസ്ഥാന സർക്കാരിന്റെ പ്രവർത്തനവും ഈ തിരഞ്ഞെടുപ്പിലൂടെ വിലയിരുത്തപ്പെടുകയാണ്.

പോളിങ് ശതമാനം 77.68

കാസര്‍കോട് 80.57

കണ്ണൂര്‍ 83.05

വയനാട് 80.31

കോഴിക്കോട് 81.47

പൊന്നാനി 74.96

പാലക്കാട് 77.67

ആലത്തൂര്‍ 80.33

തൃശൂര്‍ 77.86

ചാലക്കുടി 80.44

എറണാകുളം 77.54

ഇടുക്കി 76.26

കോട്ടയം 75.29

ആലപ്പുഴ 80.09

മാവേലിക്കര 74.09

പത്തനംതിട്ട 74.19

കൊല്ലം 74.36

ആറ്റിങ്ങല്‍ 74.23

തിരുവനന്തപുരം 73.45

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News