• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

22

MARCH 2019
FRIDAY
01:22 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

തെരഞ്ഞെടുപ്പ് വരെ മോദി വിദേശയാത്രകള്‍ നടത്തില്ല

By shahina tn    December 26, 2018   
modi

ദില്ലി: അടുത്ത തെരഞ്ഞെടുപ്പുവരെ പ്രധാനമന്ത്രി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഭരണകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിനും പ്രദേശിക വിഷയങ്ങളില്‍ ഇടപെടല്‍ നടത്തുന്നതിനുമാണ് മോദി വിദേശ യാത്രകള്‍ ഒഴിവാക്കുന്നത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടാതെ വരുന്ന മാസങ്ങളില്‍ പ്രധാനമന്ത്രി പങ്കെടുക്കേണ്ട പ്രധാപ്പെട്ട അന്താരാഷ്ട്ര പരിപാടികള്‍ ഇല്ല എന്നത് മറ്റൊരു കാരണമാണ്.

ഹിന്ദി ഹൃദയഭാഗങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി കനത്ത പരാജയം നേരിട്ട സാഹചര്യത്തില്‍ തെരഞ്ഞെടുപ്പില്‍ സജീവമായി ഇടപെടാനും പ്രചരണങ്ങള്‍ നടത്താനുമാണ് മോദി ലക്ഷ്യമിടുന്നത്. മോദിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്കെതിരെ വലിയ രീതിയിലുള്ള വിമര്‍ശനമാണ്നേരിടേണ്ടി വന്നിട്ടുള്ളത്. വാരാണാസിയില്‍ ജനുവരി 21 മുതല്‍ 23 വരെ നടക്കുന്ന പ്രവാസി ഭാരതീയ ദിവസ് പരിപാടിയിലും മോദി പങ്കെടുക്കും.

ഇക്കഴിഞ്ഞ വര്‍ഷം മാത്രം 14 രാജ്യങ്ങളിലാണ് മോദി സന്ദര്‍ശം നടത്തിയത്. ഒക്ടോബറില്‍ നടത്തിയ ജപ്പാന്‍ സന്ദര്‍ശനവും, ആസിയാന്‍ കരാറിനായി നടത്തിയ സിംഗപ്പൂര്‍ സന്ദര്‍ശനവും, മാല്‍ദീപ്, ജി20 കരാറിനായി നടത്തിയ അര്‍ജന്റീന സന്ദര്‍ശനവും ഇതില്‍ പ്രധാനപ്പെട്ടതാണ്.  2014 ജൂണ്‍ മുതല്‍ ഇതുവരെ 48 വിദേശസന്ദര്‍ശനങ്ങളാണ് മോദി  നടത്തിയത്.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News