• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
04:56 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കൊച്ചി മുനമ്പം ഹാര്‍ബര്‍ വഴി മനുഷ്യക്കടത്ത് നടന്നെന്ന സംശയം ബലപ്പെടുന്നു; പൊലീസ് അന്വേഷണം വിപുലമാക്കി

By shahina tn    January 14, 2019   
HUMAN-TRAFFICKING

കൊച്ചി: മുനമ്പം ഹാര്‍ബര്‍ വഴി മനുഷ്യക്കടത്ത് നടന്നെന്ന സംശയം ബലപ്പെടുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം വിപുലമാക്കി. ദില്ലിയില്‍ നിന്നെത്തിയ സംഘത്തിലുള്ളവരുടെ യാത്രാ രേഖകള്‍ പൊലീസ് കണ്ടെടുത്തു. ശ്രീലങ്കന്‍ അഭയാര്‍ഥികളായ 43 അംഗ സംഘം കടല്‍മാര്‍ഗം വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചതായി പൊലീസിന് വിവരം കിട്ടിയിരുന്നു. മാല്യങ്കര കടവില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗുകള്‍ പരിശോധിച്ചപ്പോഴാണ് മനുഷ്യക്കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ കിട്ടിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നത്.

ദില്ലിയില്‍ നിന്ന് ചെന്നൈയിലെത്തിയത് അഞ്ചംഗസംഘമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ചെന്നൈയിലെത്തിയ ശേഷം പിന്നീട് കൂടുതല്‍ പേരെ ചേര്‍ത്ത്‌സംഘം വിപുലപ്പെടുത്തി. ഇവരുടെ യാത്രാരേഖകളും ഉപേക്ഷിക്കപ്പെട്ട ബാഗില്‍ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഈ മാസം അഞ്ചാം തീയതിയാണ് ഇവര്‍ ചെറായിലെത്തിയത്. ചെറായി ബീച്ചിലെ ആറ് ലോഡ്ജുകളിലായി കഴിഞ്ഞ 11ാം തീയതി വരെ ഇവര്‍ താമസിച്ചു. ഉപേക്ഷിച്ച ബാഗുകളില്‍ നിന്ന് വെള്ളവും ശീതളപാനീയങ്ങളും കണ്ടെടുത്തിട്ടുണ്ട്.

12ാം തീയതി പുലര്‍ച്ചെയാണ് ഹോട്ടല്‍ വിട്ടത്. ഇതുവരെ 19 ബാഗുകള്‍ കണ്ടെത്തിയതായി പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ആറെണ്ണം ചെറായി ബീച്ചില്‍ നിന്നും 13 എണ്ണം വടക്കേക്കര മാല്യങ്കരയില്‍ നിന്നുമാണ് കണ്ടെത്തിയത്. ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ മത്സ്യബന്ധന ബോട്ടുകള്‍ വഴി ആസ്‌ട്രേലിയ അടക്കമുള്ള രാജ്യങ്ങളിലേക്ക് കടന്ന സംഭവം നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സംഭവത്തിലും അഭയാര്‍ത്ഥികള്‍ ആസ്‌ട്രേലിയയിലേക്ക് തന്നെ കടന്നിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം മുന്നോട്ട് നീങ്ങുന്നത്.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News