• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
05:01 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പിയൂഷ് ഗോയലിന് ധനമന്ത്രാലയത്തിന്റെ അധികച്ചുമതല

By Web Desk    January 24, 2019   
Piyush-Goyal

ദില്ലി: റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന് അധികച്ചുമതല. ധനമന്ത്രാലയത്തിന്റെ അധികച്ചുമതലയാണ് അദ്ദേത്തിന് നല്‍കിയിരിക്കുന്നത്. നരേന്ദ്രമോദിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ നീക്കം.

ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ചികിത്സയ്ക്കുവേണ്ടി അമേരിക്കയില്‍ പോയ സാഹചര്യത്തിലാണ് ഗോയലിന് അധികച്ചുമതല നല്‍കിയത്. ഇതോടെ അടുത്തമാസം ഒന്നാം തിയതി ബഡ്ജറ്റ് അവതരിപ്പിക്കുന്നതും ഗോയലായിരിക്കുമെന്നാണ് സൂചനകള്‍.

പ്രഘാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഗോയലിന് അധികച്ചുമതല നല്‍കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ മാസം 13ന് അമേരിക്കയില്‍ പോയ അരുണ്‍ ജെയ്റ്റ്‌ലി ബഡ്ജറ്റ് അവതരണത്തിനായി തിരികെയെത്തും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അത് ഉണ്ടാകില്ല എന്നുതന്നെയാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News