• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
04:10 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അയോധ്യ തര്‍ക്ക ഭൂമി കേസ്; ജനുവരി നാലിന് സുപ്രിം കോടതി വാദം കേള്‍ക്കും

By shahina tn    December 24, 2018   
supreme-court

ദില്ലി: സുപ്രധാനമായ അയോധ്യക്കേസില്‍ ജനുവരി നാലിന് സുപ്രിംകോടതി വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. കേസ് വേഗത്തില്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയും അന്ന് കോടതിയുടെ പരിഗണനയ്ക്ക് വരും. കേസ് പരിഗണിക്കുന്നതിന് അതിന്റേയായ ക്രമമുണ്ടെന്ന് കോടതി നേരത്തെ അറിയിച്ചിരുന്നു.

തര്‍ക്ക ഭൂമി മൂന്നായി വിഭജിക്കണമെന്ന 2010ലെ അലഹബാദ് വിധിക്കെതിരെ 13 ഹര്‍ജികളാണ് സുപ്രിംകോടതിയിലുള്ളത്. 100 വര്‍ഷത്തോളം പഴക്കമുള്ള ബാബറി മസ്ജിദ്-രാമജന്മ ഭൂമി തര്‍ക്ക കേസ് വേഗം പരിഗണിക്കണമെന്ന യുപി സര്‍ക്കാരിന്റെ അപേക്ഷ കഴിഞ്ഞ ഒക്ടോബറില്‍ കോടതിതള്ളുകയായിരുന്നു. ഇതിന് പിന്നാലെ ഹൈന്ദവ സംഘടനകളുടെ ഹര്‍ജിയും കോടതി തള്ളിയിരുന്നു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി വിധി ദുരുപയോഗം ചെയ്യുമെന്നതിനാല്‍ തെരഞ്ഞെടുപ്പിന് ശേഷം വാദം മതിയെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടിരുന്നു

അയോധ്യക്കേസിലെ നിയമ പ്രശ്‌നം ഏഴംഗ ബെഞ്ചിന് വിടേണ്ടതില്ലെന്ന് നേരത്തെ കോടതി തീരുമാനിച്ചിരുന്നു. അയോധ്യക്കേസിലെ രണ്ടേക്കര്‍ ഇരുപത്തിയേഴ് സെന്റ് തര്‍ക്കഭൂമി സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹരി അഖാര, റാം ലല്ല എന്നിവയ്ക്കായി ഭൂമി മൂന്നായി തിരിക്കണമെന്നായിരുന്നു അലഹബാദ് കോടതി വിധി.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News