• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
04:58 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സിബിഐ താല്‍ക്കാലിക ഡയറക്ടറെ നിയമിച്ച നടപടി; ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി പിന്മാറി

By Web Desk    January 21, 2019   
ranjan-gogoyi

നാഗേശ്വര്‍ റാവുവിനെ സിബിഐ താത്കാലിക ഡയറക്ടറായി നിയമിച്ചത് ചോദ്യം ചെയ്തു നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി പിന്മാറി. സിബിഐ ഡയറക്ടറെ തിരെഞ്ഞെടുക്കുന്ന സമിതിയില്‍ അംഗമായതിനാലാണ് ചീഫ് ജസ്റ്റിസിന്റെ പിന്മാറ്റം. ജസ്റ്റിസ് എകെ സിക്രി അധ്യക്ഷനായ ബെഞ്ച് വ്യാഴാഴ്ച്ച ഹര്‍ജി പരിഗണിക്കും.

നാഗേശ്വര്‍ റാവുവിനെ സിബിഐ താത്കാലിക ഡയറക്ടര്‍ ആയി നിയമിച്ചത് ചോദ്യം ചെയ്തു സന്നദ്ധ സംഘടനയായ കോമന് കോസ് ആണ് സുപ്രിംകോടതി യില്‍ ഹര്‍ജി നല്‍കിയത്. സെലക്ഷന്‍ സമിതിയുടെ അംഗീകാരം ഇല്ലാത്ത സര്‍ക്കാര്‍ തീരുമാനം നിയമ വിരുദ്ധമാണെന്നാണ് വാദം. ഇന്ന് ഹര്‍ജി പരിഗണനക്ക് വന്നപ്പോള്‍ വാദം കേള്‍ക്കുന്നതില്‍ നിന്നും പിന്മാരുന്നതായി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അറിയിച്ചു. സിബിഐ ഡയറക്ടറെ തിരെഞ്ഞെടുക്കുന്ന സമിതിയില്‍ അംഗണമാണെന്നു ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം.

സിബിഐ ഡയറക്ടരെ തിരെഞ്ഞെടുക്കാനായി പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും ലോക് സഭ പ്രതിപക്ഷ നേതാവും അംഗങ്ങള്‍ ആയ സെലക്ഷന്‍ സമിതി വ്യാഴാഴ്ച്ച യോഗം ചേരുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഹര്‍ജി ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബെഞ്ച് വ്യാഴാഴ്ച വ്യാഴാഴ്ച പരിഗണിക്കും. അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ പദവിയില്‍ നിന്നും നീക്കിയ സെലക്ഷന്‍ സമിതി യോഗത്തിന്റെ മിനുറ്റ്‌സ് ഉള്‍പ്പെടെ ഉള്ള വിവരങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി ഉത്തരവിറക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.

മുന്‍ സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയുടെ ഹര്‍ജി പരിഗണിച്ചതിനാല്‍ അദ്ദേഹത്തിനെതിരായ നടപടി നിശ്ചയിക്കുന്ന സെലക്ഷന്‍ സമിതി യോഗത്തില്‍ നിന്നും ചീഫ് ജസ്റ്റിസ് വിട്ടു നിന്നിരുന്നു. ചീഫ് ജസ്റ്റിസ് നോമിനി ആയി ജസ്റ്റിസ് സിക്രി ആണ് യോഗത്തില്‍ പങ്കെടുത്തത്.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News