• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

22

MAY 2019
WEDNESDAY
12:20 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഹനുമാന്‍ കായിക താരമായിരുന്നു, അദ്ദേഹത്തിന്റെ ജാതി ചര്‍ച്ച ചെയ്യരുതെന്ന് ബിജെപി മന്ത്രി

By shahina tn    December 23, 2018   
CHETAN

ദില്ലി: ഹനുമാന്റെ ജാതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പുതിയ കണ്ടെത്തലുമായി ഉത്തര്‍പ്രദേശിലെ മന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ ചേതന്‍ ചൗഹാന്‍. ഹനുമാന്‍ ഒരു കായിക താരമാണെന്നും അതിനാല്‍ അദ്ദേഹത്തിന്റെ ജാതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച  ചെയ്യരുത് എന്നുമാണ് ചേതന്‍ ചൗഹാന്‍ പറഞ്ഞത്.

ശത്രുക്കളുമായി മല്ലയുദ്ധം ചെയ്യുന്ന ഹനുമാന്‍ ഒരു കായിക താരമാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. രാജ്യത്തെ എല്ലാ കായിക താരങ്ങളും അദ്ദേഹത്തെ ആരാധിക്കുന്നുണ്ട്. ശക്തിയും ഊര്‍ജവും ലഭിക്കാനാണ് അല്ലാതെ ജാതിയുടെ പേരിലല്ല ഒരു കായിക താരവും ഹനുമാനെ ആരാധിക്കുന്നത്. മഹാത്മാവായ ഒരാള്‍ക്കും യോഗിയായ ഒരാള്‍ക്കും ജാതിയില്ല. അതിനാല്‍ ഹനുമാനും ജാതിയില്ല. ഞാന്‍ അദ്ദേഹത്തെ ഒരു ദൈവമായാണ് കാണുന്നത്. അതിനാല്‍ അദ്ദേഹത്തെ ഒരു ജാതിയുമായി ബന്ധിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹനുമാന്‍ ദലിതനായിരുന്നു എന്ന് പറഞ്ഞിരുന്നു. പിന്നീട് ബിജെപി എംഎല്‍എ ഹനുമാന്‍ മുസ്‌ലിമായിരുന്നു എന്ന് പറഞ്ഞ് രംഗത്തെത്തി. ഉത്തര്‍പ്രദേശിലെ പാര്‍ട്ടി നേതാവായ ബുക്കല്‍ നവാബാണ് ഇത്തരത്തിലൊരു കണ്ടെത്തലുമായി രംഗത്ത് വന്നത്. റഹ്മാന്‍, റംസാന്‍, ഫര്‍മാന്‍, ഷിസാന്‍, കുര്‍ബാന്‍ എന്നിങ്ങനെ മുസ്ലിങ്ങള്‍ക്കിടയിലാണ് ഹനുമാനുമായി ബന്ധപ്പെട്ട പേരുകള്‍ ഏറെ കാണുവാന്‍ സാധിക്കുന്നത്. അതുകൊണ്ടുതന്നെ ഹനുമാന്‍ മുസ്ലിമായിരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു എന്നാണ് നവാബ് പറഞ്ഞത്.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News