• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

27

MARCH 2019
WEDNESDAY
01:40 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഉത്തര്‍പ്രദേശിലും ബിജെപിക്ക് തലവേദന; യോഗി ആദിത്യനാഥിന്റെ ജനപ്രീതി കുറഞ്ഞതായി സര്‍വേഫലം

By shahina tn    December 21, 2018   
CM-yogi-adityanath-

ലഖ്‌നൗ: നിയമസഭ തെരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തിന് പിന്നാലെ ബിജെപിക്ക് തലവേദയായി ഉത്തര്‍പ്രദേശില്‍ നിന്നും പുറത്തുവന്ന സര്‍വേഫലം. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജനപ്രീതി കുറഞ്ഞുവരുന്നതായാണ് ഇന്ത്യാ ടുഡേയും ആക്‌സിസ് മൈ ഐഡിയയും ചേര്‍ന്ന് നടത്തിയ പൊളിറ്റിക്കല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സര്‍വേ വ്യക്തമാക്കുന്നത്. കഴിഞ്ഞ മൂന്ന് മാസം കൊണ്ടാണ് യോഗി ആദിത്യനാഥിന്റെ ജനപ്രീതിക്ക് വലിയ രീതിയിലുള്ള കുറവ് വന്നിരിക്കുന്നത്.

മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി ശിവരാജി സിംഗ് ചൗഹാന്‍, ഛത്തിസ്ഗഢ് മുന്‍ മുഖ്യമന്ത്രി രമണ്‍ സിംഗ് എന്നിവരെക്കാളും ആറ് ശതമാനം കുറവ് ജനപ്രീതി മാത്രമാണ് നിലവില്‍ യോഗി ആദിത്യനാഥിന് ഉള്ളത്. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് എതിരെയുള്ള ജനരോക്ഷം ബിജെപിക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. അതിന് പിന്നാലെയാണ് യോഗി ആദിത്യനാഥിന്റെ ജനപ്രീതി കുറഞ്ഞതായി റിപ്പോര്‍ട്ടും പുറത്ത് വന്നിരിക്കുന്നത്.

സെപ്തംബറില്‍ നടത്തിയ സര്‍വേയില്‍ യോഗി ആദിത്യനാഥിന് 43 ശതമാനം ജനപ്രീതിയാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ 38 ശതമാനം ജനപ്രീതി മാത്രമാണ് യോഗിക്ക് ഉള്ളത്. കഴിഞ്ഞ മൂന്ന് മാസം കൊണ്ട് അഞ്ച് ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. യോഗി ആദിത്യനാഥ് അടുത്തതവണയുംമുഖ്യമന്ത്രിയാകണം എന്ന് 38 ശതമാനം പേര്‍ മാത്രമാണ് നിര്‍ദേശിച്ചിരിക്കുന്നത്.

മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന് സെപ്തംബറില്‍ 29 ശതമാനം ജനപ്രീതി മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഡിസംബറായപ്പോഴേക്കും ഇത് 37 ശതാമാനമായി വര്‍ധിച്ചിട്ടുണ്ട്. യോഗി ആദ്യത്യനാഥും അഖിലേഷ് യാദവും തമ്മില്‍ ഒരു ശതമാനത്തിന്റെ വ്യത്യാസം മാത്രമാണ് ഉള്ളത്. മായാവതിയുടെ ജനപ്രീതി 18 നിന്നും 15 ആയി കുറഞ്ഞിട്ടും ഉണ്ട്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News