• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
10:46 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കുട്ടികളെ തട്ടിയെടുക്കാനെത്തിയ സംഘമെന്ന് സംശയിച്ച്  യുവാവിനെ ആള്‍ക്കൂട്ടം  മര്‍ദ്ദിച്ച് കൊന്നു

By Web Desk    July 15, 2018   
CRIME-IN-BIDAR


 

ബിദാര്‍: കുട്ടിയെ തട്ടിയെടുക്കാനെത്തിയെന്ന സംഘമെന്ന്  സംശയിച്ച്  ഐ.ടി വിദഗ്ധനായ യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊന്നു. കര്‍ണാടകയിലെ ബിദാറില്‍  വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. കൂടെയുണ്ടായിരുന്ന മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ വന്നു. 


ഹൈദരാബാദ് സ്വദേശികളായ മുഹമ്മദ് അസാം, ബഷീര്‍, സല്‍മാന്‍, അക്രം എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. യാത്രയ്ക്കിടെ വാഹനം നിര്‍ത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന കുട്ടികള്‍ക്ക് കാറിലുണ്ടായരിന്നു ഖത്തര്‍ പൗരന്‍ ചോക്ലേറ്റ് സമ്മാനിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം.

അമിത വേഗത്തില്‍ പോയ കാര്‍ നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞു. ഇതോടെ പിന്നാലെയെത്തിയ ഗ്രാമവാസികള്‍ ഇവരെ വീണ്ടും മര്‍ദ്ദിക്കുകയായിരുന്നു. നൂറുകണക്കിനാളുകള്‍ ഇവിടെ തടിച്ചുകൂടിയെങ്കിലും യുവാക്കളെ രക്ഷിക്കാന്‍ ആരും തയാറായില്ലെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.


പിന്നീട് പോലീസ് സംഭവസ്ഥലത്തെത്തിയതോടെ മുഹമ്മദ് അസം കൊല്ലപ്പെട്ടിരുന്നു. കൂടെയുണ്ടായിരുന്ന മറ്റുള്ളവരെ ഹൈദരാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.  സംഭവത്തെ തുടര്‍ന്ന് സന്ദേശം കൈമാറിയ വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ ഉള്‍പ്പെടെ 32 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News