• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

DECEMBER 2018
THURSDAY
03:12 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

രാജ്യത്തിന് വേണ്ടത് സഖ്യ രാഷ്ട്രീയമല്ല ; ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍

By Web Desk    October 26, 2018   

അടുത്ത പത്ത് വര്‍ഷത്തിനിടയില്‍ രാജ്യത്തിന് വേണ്ടത് സഖ്യ രാഷ്ട്രീയമല്ല മറിച്ച്  സ്ഥിരതയുള്ളതും കരുത്തുറ്റതുമായ സര്‍ക്കാരാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍. സഖ്യകക്ഷി രാഷ്ട്രീയം വന്നാല്‍ അത് രാജ്യത്തിന്റെ പുരോഗതിക്ക് ദോഷം ചെയ്യുമെന്നും ഡോവല്‍ വ്യക്തമാക്കി. ദില്ലിയില്‍ സംഘടിപ്പിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൃത്യമായതും ശക്തമായതുമായ തീരുമാനങ്ങള്‍ എടുക്കേണ്ട സാഹചര്യങ്ങളാണ് വരും കാലങ്ങളില്‍ രാജ്യത്തെ കാത്തിരിക്കുന്നത്. ദുര്‍ബലമായ അധികാര കേന്ദ്രങ്ങള്‍ക്ക് അത്തരം തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ സാധിക്കില്ല. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സ്വാകാര്യ കമ്പനികള്‍ക്ക് ആവശ്യമായ പിന്തുണയും പ്രോത്സാഹനവും നല്‍കണം. അലിബാബ പോലുള്ള ചൈനീസ് കമ്പനികള്‍ക്ക് അവിടുത്തെ സര്‍ക്കാര്‍ വലിയ പിന്തുണയാണ്  നല്‍കുന്നത്. അതുകൊണ്ടാണ് അവ ലോകശ്രദ്ധ ആകര്‍ഷിച്ച കമ്പനികളായി വേഗം മാറിയത്-; അജിത്ത് ഡോവല്‍ പറഞ്ഞു.

ഇന്ത്യയിലെ  സ്വകാര്യ കമ്പനികളും ഇത്തരത്തില്‍ മുന്നേറേണ്ടതുണ്ട്. അതിനൊപ്പം  ഇന്ത്യന്‍ താത്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം. ജനകീയമായ നടപടികള്‍മാത്രം എപ്പോഴും എടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞെന്ന് വരില്ലെന്നും അതിനാല്‍ നിയമവാഴ്ച എന്നത് വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടു തന്നെ കുറഞ്ഞ കാലത്തേക്കെങ്കിലും അത്തരം നടപടികള്‍ ജനങ്ങള്‍ക്ക് ചെറിയ അനിഷ്ടങ്ങള്‍ സമ്മാനിച്ചെന്ന് വരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News