• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
04:14 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അടുത്തുള്ള മൂന്ന് ബിജെപി നേതാക്കള്‍ ഏത്? ബിജെപിക്ക് സംഭാവന നല്‍കുമോ? ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ജനങ്ങളില്‍ നിന്ന് അറിയേണ്ടതായ ‘അതിപ്രാധാന്യമുളള’ ചോദ്യങ്ങള്‍ ഇവ

By shahina tn    January 14, 2019   
Narendra_Modi_PTI12

ദില്ലി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ  സാഹചര്യത്തില്‍ ജനങ്ങളുടെ മനസറിയാന്‍ നമോ ആപ്പിലൂടെ ഒരു സര്‍വെ നടത്താന്‍ ഒരുങ്ങുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്‍ക്കാരിന്റെയും ബിജെപി നേതാക്കളുടെയും പ്രവര്‍ത്തനങ്ങളെക്കുറിച്ചും മഹസഖ്യം വിജയിക്കും എന്ന് കരുതുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ജനങ്ങളില്‍ മോദി അറിയാന്‍ ആഗ്രഹിക്കുന്നത്. ഇതിനു പുറമെ  രസകരമായ പല ചോദ്യങ്ങളും മോദി തന്റെ സര്‍വേയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ശുചിത്വം, ജോലി, വിദ്യാഭ്യാസം, നിയമനിര്‍മാണം, വിലക്കയറ്റം, അഴിമതി, കര്‍ഷകരുടെ ക്ഷേമം ഇവയില്‍ ഏതാണ് വോട്ട് രേഖപ്പെടുത്തുന്നിതിന് മുന്‍പ് നിങ്ങള്‍ പ്രഥമ പരിഗണ നല്‍കുക എന്നതാണ് ആദ്യത്തെ ചോദ്യം. നിങ്ങളുടെ പ്രദേശത്തെ പ്രധാനപ്പെട്ട് മൂന്ന് നേതാക്കളുടെ പേര് പറയാനും ബിജെപിയില്‍ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്ക് താല്‍പ്പര്യം ഉണ്ടോ എന്നും മോദി സര്‍വെയില്‍ ചോദിക്കുന്നു.

ബിജെപിക്ക് നിങ്ങള്‍ സംഭാവന നല്‍കിയിട്ടുണ്ടോ, മഹാസഖ്യത്തിന് നിങ്ങളുടെ പ്രദേശത്ത് സ്വാധീനം ചെലുത്താന്‍ സാധിക്കുമോ, സര്‍ക്കാരിന്റെ പ്രവര്‍ത്തന രീതിയില്‍ പുരോഗതി ഉള്ളതായി നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടോ തുടങ്ങിയ എട്ടോളം ചോദ്യങ്ങളാണ് സര്‍വെയില്‍  മോദി ചോദിക്കുന്നത്.

എല്ലാവരോടും സര്‍വേയില്‍ പങ്കെടുക്കാനും മറ്റുള്ളവരെ ഇതില്‍ പങ്കെടുപ്പിക്കാന്‍ പ്രേരിപ്പിക്കാനും മോദി ആവശ്യപ്പെടുന്നു. ജനങ്ങളുടെ അഭിപ്രായങ്ങള്‍ അറിഞ്ഞതിനു ശേഷം അതിനനുസരിച്ച് സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നതിനാണ് ഇത്തരത്തില്‍ ഒരു ഒരു സര്‍വെ മോദി തന്നെ സംഘടിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കുറഞ്ഞ വോട്ടുകള്‍ നേടുന്ന നേതാക്കളെ ഇനി മത്സരിപ്പിക്കാന്‍ സാധ്യതയില്ല എന്നാണ് ബിജെപി നേതാക്കള്‍ നല്‍കുന്ന സൂചന.


 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News