• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
04:11 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഹിമാലയത്തില്‍ ആദ്യം എഴുന്നേല്‍ക്കുന്നത് മോദിജിയോ ഹിമക്കരടിയോ?; ട്രോളന്മാര്‍ക്ക് ചാകര

By ANSA 11    January 12, 2019   
HIMALYAM

ജീവിതത്തിലുണ്ടായിരുന്ന കഷ്ടപ്പാടുകളെക്കുറിച്ചും വഴിത്തിരിവുകളെക്കുറിച്ചും ‘ഹ്യുമന്‍സ് ഓഫ് ബോംബെ’യ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ അഭിമുഖം ട്രോളന്‍മാര്‍ക്ക് ചാകരയായി മാറിയിരിക്കുകയാണ്. പുലര്‍ച്ചെ 3നും 3.45നും ഇടയിലെ ബ്രഹ്മ മുഹൂര്‍ത്തത്തില്‍ ഉണരുമെന്നും കൊടും തണുപ്പില്‍ ഹിമാലയത്തിലെ തണുപ്പേറിയ വെള്ളത്തിലായിരുന്നു കുളിച്ചിരുന്നത് എന്നുമുള്ള മോദിയുടെ വാക്കുകളെ കളിയാക്കിക്കൊല്ലുകയാണ് സോഷ്യല്‍ മീഡിയ.

ജീവിതത്തില്‍ വഴിത്തിരിവുണ്ടായത് പതിനേഴാം വയസ്സിലാണ്. അതുവരെ താന്‍ കരുതിയിരുന്നത് സൈനിക ജീവിതം മാത്രമാണ് രാജ്യത്തെ സേവിക്കാനുള്ള ഏകവഴിയെന്നാണ്. എന്നാല്‍ സിദ്ധന്മാരോടും സന്യാസിമാരോടൊപ്പമുള്ള സംഭാഷണങ്ങളില്‍ നിന്നുമാണ് പലധാരണകളും മാറിത്തുടങ്ങിയത്. വളരുമ്പോള്‍ കൗതുകങ്ങള്‍ ഏറെ ഉണ്ടായിരുന്ന ഒരു കുട്ടിയായിരുന്നു ഞാന്‍. അറിവ് തീരെ കുറവുമാണെന്നും മോദി പറയുന്നു.

ലോകത്ത് കണ്ടെത്താന്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. അതിനെല്ലാം വേണ്ടിയായിരുന്നു തന്റെ യാത്രകള്‍. ദൈവത്തില്‍ സ്വയം അര്‍പ്പിക്കണമെന്നു തോന്നി 17ാം വയസ്സില്‍ വീട് വിട്ട് യാത്രയായി. ഹിമാലയത്തിലേക്കായിരുന്നു ആ യാത്ര. ജീവിതത്തെ സംബന്ധിച്ച് യാതൊരു തീര്‍ച്ചയുമില്ലാതിരുന്ന കാലഘട്ടത്തില്‍ നിന്ന് തിരിച്ചറിവുകളിലേക്കുള്ള ഇറങ്ങിപ്പോക്കില്‍ തനിക്ക് ഒരുപാട് ഉത്തരങ്ങള്‍ ലഭിച്ചുവെന്നും നരേന്ദ്രമോദി പറഞ്ഞു.

ആ കാലഘട്ടത്തിലാണ് രാമകൃഷ്ണ മിഷന്റെ കൂടെ പ്രവര്‍ത്തിക്കാനുള്ള സന്ദര്‍ഭം ഉണ്ടായത്. പുലര്‍ച്ചെ 3നും 3.45നും ഇടയിലെ ബ്രഹ്മ മുഹൂര്‍ത്തത്തിലാണ് ഉണര്‍ന്നിരുന്നത്. കൊടുംതണുപ്പിനെ അതിജീവിച്ചിരുന്നതിന്റെ തീക്ഷ്ണത ഇപ്പോഴും ഉണ്ട്. എവിടെ നിന്നും ശാന്തത, ഏകത്വം, ധ്യാനം തുടങ്ങിയവ കണ്ടെത്താന്‍ ഞാന്‍ പഠിച്ചു എന്നുമായിരുന്നു അഭിമുഖത്തില്‍ മോദി പറഞ്ഞിരുന്നത്.



 



 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News