• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

22

MARCH 2019
FRIDAY
01:51 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വിദ്യാസമ്പന്നരാല്‍ നിറഞ്ഞ് രാജസ്ഥാന്‍ മന്ത്രിസഭ

By shahina tn    December 26, 2018   
rajasthan.

ജയ്പൂര്‍: തിങ്കളാഴ്ച അധികാരമേറ്റ രാജസ്ഥാനിലെ പുതിയ മന്ത്രിസഭയില്‍ ഉന്നത വിദ്യാഭ്യാസം നേടിയവരാണ് കൂടുതലും. 23 അംഗ മന്ത്രിസഭയില്‍ മൂന്ന് പിഎച്ച്ഡിക്കാര്‍, ആറ് എല്‍എല്‍ബിക്കാര്‍, രണ്ട് എംബിഎക്കാര്‍ ഒരു എഞ്ചിനീയര്‍ എന്നിങ്ങനെയാണ് ഉള്ളത്. ഏക എഞ്ചിനീയറിംഗ് ബിരുദധാരിയായ രമേഷ് ചന്ദ് മീണ കരോളിയിലെ സപോതര മണ്ഡലത്തില്‍ നിന്നുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ബിഡി കല്ല, രഘു ശര്‍മ, സുഭാഷ് ഗര്‍ഗ്, എന്നിവരാണ് പിഎച്ച്ഡിയുള്ള മന്ത്രിമാര്‍. ഇതില്‍ കല്ല, രഘു ശര്‍മ്മ എന്നിവര്‍ക്ക് എല്‍എല്‍ബിയും ഉണ്ട്. കൂടാതെ ശാന്തികുമാര്‍ ധരിവാള്‍, ഗോവിന്ദ് സിംഗ്, ദോത്താസാര, സുക്‌റാം ബിഷ്‌നോയ്, ടിക്കാറാം, ജൂലി തുടങ്ങിയവരും  എല്‍എല്‍ബി ബിരുദധാരികളാണ്. വനിതാ മന്ത്രിയായ മമത ഭൂപേഷ് , രഘു ശര്‍മ എന്നിവര്‍ എംബിഎ ബിരുദധാരികളാണ്.

ഭജന്‍ലാല്‍ ജാദവ് പത്താം ക്ലാസ് യോഗ്യതയും ഉദയ് ലാല്‍, അര്‍ജുന്‍ ബാംനിയ എന്നിവര്‍ക്ക് സെക്കന്‍ഡറി വിദ്യാഭ്യാസവുമാണ് ഉള്ളത്. ചുമതലയേറ്റ എട്ട് മന്ത്രിമാരുടെ പേരില്‍ കേസുകളും ഉണ്ട്. എറ്റവും കൂടുതല്‍ കേസുള്ള മന്ത്രി അശോക് ചന്ദന ആണ്. പത്ത് കേസുകളാണ് പേരില്‍ ഉള്ളത്.

മന്ത്രിമാരായ വിശ്വേശര സിംഗ്, സലൂം മുഹമ്മദ്, മമത ഭൂപേഷ്, ഭജന്‍ ലാല്‍ ജാദവ് എന്നിവര്‍ സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട് ഇല്ലെന്നും സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News