• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
11:37 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

“രണ്ട് പേരുടെ മരണമേ കാണുന്നുള്ളൂ, പശുക്കള്‍ ചത്തത് ആരും കാണുന്നില്ല, ചത്തത് ഞങ്ങളുടെ ഗോമാതാവ്”, യോഗി ആദിത്യനാഥിനെ പ്രതിരോധിച്ച് ബിജെപി എംഎല്‍എ

By shahina tn    December 22, 2018   
Yogi-Adityanath

ലഖ്‌നൗ: യോഗി ആദിത്യനാഥിനെതിരെ വിമര്‍ശനങ്ങള്‍ രൂക്ഷമാകുമ്പോള്‍ ഗോമാതാവിന്റെ കാര്യം വീണ്ടുമെടുത്തിട്ട് ബിജെപി. എംഎല്‍എ സഞ്ജയ് ശര്‍മയാണ് കൊന്നത് ഗോമാതാവിനെയാണെന്ന് ചൂണ്ടിക്കാട്ടി രംഗത്തുവന്നത്.

ഒരു പൊലീസ് ഓഫീസറുടേയും സുമിത്ത് എന്നയാളുടേയും മരണങ്ങള്‍ മാത്രമാണ് നിങ്ങള്‍ കാണുന്നത്. 21 പശുക്കളുടെ മരണങ്ങള്‍ നിങ്ങള്‍ കാണുന്നില്ല. പശുക്കളെ കൊന്നത് ആരെന്ന് കണ്ടെത്തണം. ഞങ്ങളുടെ ഗോമാതാവിനെ കൊന്നപ്പോഴാണ് അവിടെ പ്രതിഷേധമുയര്‍ന്നത്”, സഞ്ജയ് ശര്‍മ പറഞ്ഞു.

83 മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ സര്‍ക്കാറിന് തുറന്ന കത്തയച്ചിരുന്നു. ബുലദ്ശഹര്‍ സംഭവം വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെ ഫലമാണെന്നും യോഗി ആദിത്യനാഥ് മുന്നില്‍നിന്ന് വര്‍ഗീയ വിഷം വളര്‍ത്തുകയാണെന്നുമായിരുന്നു ഇവരുടെ ആരോപണം. ഇതിനും സഞ്ജയ് ശര്‍മ മറുപടി പറഞ്ഞു.

“തുറന്ന കത്ത് എഴുതിയവരുടേത് രാഷ്ട്രീയ പ്രേരിതമായ ഉദ്ദേശങ്ങളാണ്. രാജ്യത്തോടുള്ള നിങ്ങളുടെ സ്‌നേഹത്തെ ഞാന്‍ സംശയിക്കുന്നില്ല. സംസ്ഥാനത്തേക്കുറിച്ചുള്ള നിങ്ങളുടെ ആശങ്കകളും ശരിയാകാം. എന്നാല്‍ ഈ തുറന്ന കത്ത് എഴുതുംമുമ്പ് സംഭവസ്ഥലം ഒന്ന് സന്ദര്‍ശിച്ച് വിഷയം ഒന്ന് മനസിലാക്കാമായിരുന്നു. അങ്ങനെയെങ്കില്‍ നിങ്ങള്‍ അത് ചെയ്യില്ലായിരുന്നു”, സഞ്ജയ് ശര്‍മ പറഞ്ഞു. ബിജെപിയുടെ അനുപ്ശഹര്‍ എംഎല്‍എയാണ് സഞ്ജയ് ശര്‍മ.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News