• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

MAY 2019
SUNDAY
06:30 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അമേരിക്ക അടിയന്തരാവസ്ഥയിലേക്കെന്ന് സൂചന

By ANSA 11    January 11, 2019   
white-house

വാഷിംഗ്ടണ്‍: ഡെമോക്രാറ്റ് നേതാക്കളുമായുള്ള ട്രംപിന്റെ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ രാജ്യം അടിയന്തരാവസ്ഥയിലേക്ക് നീങ്ങിയേക്കും. ഡെമോക്രാറ്റുകളുമായി ധാരണയിലെത്തിയില്ലെങ്കില്‍ അടിയന്തരാവസ്ഥ മാത്രമാണ് ഇപ്പോള്‍ ട്രംപിന്റെ മുന്നിലെ പോംവഴി. അതുമില്ലെങ്കില്‍ അനിശ്ചിതമായി ട്രഷറി സ്തംഭനം നീളും.

നിലവിലെ സാഹചര്യത്തില്‍ മൂന്നു സാധ്യതകളാണ് ട്രംപിനു മുന്നിലുള്ളത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് കോണ്‍ഗ്രസിനെ മറികടന്ന് ട്രംപിന് തന്റെ പദ്ധതികളുമായി മുന്നോട്ടു പോകാനാകും. അങ്ങനെ സംഭവിക്കുന്ന പക്ഷം മിലിറ്ററി ഫണ്ടുപയോഗിച്ച് ട്രംപിന് മതിലിനു പണം കണ്ടെത്താം. അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും താന്‍ മുതിരുമെന്ന് ട്രംപ് തന്നെ വ്യക്തമാക്കി കഴിഞ്ഞു. അങ്ങനെയൊരു നീക്കം നടത്തിയാല്‍ അധികാര ദുര്‍വിനിയോഗമെന്ന് വിമര്‍ശനം കേള്‍ക്കേണ്ടി വരും. മാത്രമല്ല തെരഞ്ഞെടുപ്പ് അടുക്കുന്നതിനാല്‍ അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ട്രംപ് ചിന്തിക്കുന്നുണ്ടാകും. റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ തന്നെ അടിയന്തരാവസ്ഥയെ ഇരുകയ്യും നീട്ടി സ്വീകരിക്കാന്‍ സാധ്യതയില്ല. ഇതിനു പുറമേ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനു തയാറാകുമ്പോള്‍ തന്നെ താന്‍ അവകാശപ്പെടുന്ന അധികാരങ്ങളെന്തെന്ന് ട്രംപിന് കോണ്‍ഗ്രസിനെ ബോധ്യപ്പെടുത്തേണ്ടിവരും. കോണ്‍ഗ്രസിന് അത് അസാധുവാക്കാനുള്ള അധികാരമുണ്ട്. എന്നിരുന്നാലും അസാധുവാക്കുന്ന പേപ്പറിലും പ്രസിഡന്റിന്റെ ഒപ്പു വേണ്ടിവരുമെന്ന സാഹചര്യത്തില്‍ വിഷയം നിയമക്കുരുക്കിലകപ്പെടാനും സാധ്യതയുണ്ട്. എങ്കിലും ദേശീയ അടിയന്തരാവസ്ഥ നിയമമനുസരിച്ച് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രസിഡന്റിന് ഏകപക്ഷീയമായ തീരുമാനമെടുക്കാനുള്ള അധികാരമുണ്ട്. 
 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News