• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
04:30 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

“നിങ്ങളുടെ ദുര്‍ഭരണത്തില്‍ നിന്ന് രക്ഷപ്പെടാനായി നിലവിളിക്കുന്നത് ഈ നാട്ടിലെ അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളും കര്‍ഷകരുമാണ്, നൂറു ദിവസത്തിനുള്ളില്‍ അവര്‍ സ്വതന്ത്രരാകും”, മോദിയുടെ പരിഹാസത്തിന് രാഹുലിന്റെ ഉഗ്രന്‍ മറുപടി

By Web Desk    January 21, 2019   
rahul-and-modi

ദില്ലി: കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിപക്ഷ കൂട്ടായ്മയെ പരിഹസിച്ച പ്രധാനമന്ത്രിക്ക് രാഹുല്‍ ഗാന്ധിയുടെ ഉഗ്രന്‍ മറുപടി. പ്രതിപക്ഷ ഐക്യം അഴിമതിക്കാരുടെ കൂട്ടായ്മയാണെന്നും എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒത്തുചേര്‍ന്ന് രക്ഷിക്കൂ രക്ഷിക്കൂവെന്ന് നിലവിളിക്കുകയായിരുന്നുവെന്നുമാണ് പ്രധാനമന്ത്രി പരഹസിച്ചത്. ശനിയാഴ്ച കൊല്‍ക്കത്തയില്‍ നടന്ന പ്രതിപക്ഷ ഐക്യറാലിയെ വിമര്‍ശിച്ച മോദിക്ക് ട്വിറ്ററിലൂടെയാണ് രാഹുല്‍ മറുപടി അറിയിച്ചത്. 

‘സഹായത്തിനായുള്ള നിലവിളികള്‍ ഈ നാട്ടിലെ പാവപ്പെട്ടവരുടെയും, തൊഴില്‍ രഹിതരായ യുവാക്കളുടെയുമാണ്; ദുരിതത്തിലായ കര്‍ഷകരുടെയും ദലിതുകളുടേതും ആദിവാസികളുടേതുമാണ്; ക്ലേശം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങളുടേതും തകര്‍ച്ച നേരിച്ച ചെറുകിട കച്ചവടക്കാരുടേതുമാണ്.നിങ്ങളുടെ കഴിവുകെട്ടതും സ്വേച്ഛാധിപത്യവുമായ ഭരണത്തില്‍ നിന്ന് രക്ഷ നേടാന്‍ യാചിക്കുന്നത് അവരാണ്. നൂറു ദിവസത്തിനുള്ളില്‍ അവര്‍ സ്വതന്ത്രരാകും.’

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News