• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MAY 2019
MONDAY
05:05 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി നടന്‍ കമല്‍ഹാസന്‍

By shahina tn    December 22, 2018   
kamalhasan

ചെന്നൈ: 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നടന്‍ കമല്‍ഹാസന്‍. മക്കള്‍ നീതി മയ്യം പാര്‍ട്ടിയെ പ്രതിനിധീകരിച്ചാണ് പാര്‍ട്ടി അധ്യക്ഷനുംകൂടിയായ കമല്‍ഹാസന്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത്. തെരഞ്ഞെടുപ്പിനെ ശക്തമായി പോരാടുമെന്നും സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും പുരോഗതിക്കുമാണ് പാര്‍ട്ടി ഊന്നല്‍ നല്‍കുന്നതെന്നും കമല്‍ഹാസന്‍ ഫറഞ്ഞു.

സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം വെയ്ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുമായി സഖ്യത്തില്‍ ഏര്‍പ്പെടാന്‍ തയ്യാറാണെന്നും, കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി ഉടന്‍തന്നെ യോഗം ചേരുമെന്നും കമല്‍ഹാസന്‍ അറിയിച്ചു.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിലൂടെ വ്യക്തമായിരിക്കുന്നത് പുതിയൊരു തുടക്കത്തിന്റെ പ്രതീക്ഷയാണെന്നും  2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലാണ് ഇപ്പോള്‍ കഴിഞ്ഞിരിക്കുന്നതെന്നും കമല്‍ഹാസന്‍ പറഞ്ഞു. 2018 ഫെബ്രുവരിയിലാണ് മക്കള്‍ നീതി മയ്യം രൂപീകരിച്ചത്.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News