• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

27

MARCH 2019
WEDNESDAY
01:47 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ക്യാമറക്ക് പോസ് ചെയ്തു രസിക്കാതെ ഖനിതൊഴിലാളികളെ രക്ഷിക്കൂ; മോദിക്കെതിരെ രാഹുല്‍ ഗാന്ധി

By Web Desk    December 26, 2018   
Rahul-Ganghi

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. ക്യാമറയ്ക്കു മുന്നില്‍ പോസ് ചെയ്തു നടക്കുന്ന സമയം കൊണ്ട് കല്‍ക്കരി ഖനിക്കുള്ളില്‍ അകപ്പെട്ട തൊഴിലാളികളെ രക്ഷിക്കൂ എന്ന ആവശ്യമാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. ഇവരെ രക്ഷിക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിട്ടില്ലായെന്ന് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.

മേഘാലയിലെ ലുതാരി കല്‍ക്കരിഖനിയില്‍ 15 തൊഴിലാളികളാണ് അകപ്പെട്ടിരിക്കുന്നത്. ഇവരെ രക്ഷിക്കുന്നതിന് പകരം ക്യാമറയ്ക്കു മുന്നില്‍ പോസ് ചെയ്ത് അഭിനയിച്ചു നടക്കുകയാണ് പ്രധാനമന്ത്രിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഖനിതൊഴിലാളികളുടെ രക്ഷാപ്രവര്‍ത്തനത്തിനാവശ്യമായ ഒന്നും തന്നെ സര്‍ക്കാര്‍ ചെയ്യുന്നില്ല. ദയവുചെയ്ത് ഈ തൊഴിലാളികളെ രക്ഷിക്കാന്‍ വേണ്ട നടപടികള്‍ പ്രധാനമന്ത്രി സ്വീകരിക്കണമെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News