• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
11:35 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഇന്ത്യന്‍ റെയില്‍വേയില്‍ അച്ചേ ദിന്‍ വന്നിട്ടില്ല; മോദിയേയും ഗോയലിനേയും വിമര്‍ശിച്ച് മുതിര്‍ന്ന ബിജെപി നേതാവ്

By Web Desk    December 26, 2018   
Laxmi-Kanta-Chawla

ചണ്ഡീഗഡ്: ഇന്ത്യന്‍ റെയില്‍വേയുടെ ശോച്യാവസ്ഥയില്‍ അതൃപ്തി പ്രകടിപ്പിച്ച് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ പഞ്ചാബ് ആരോഗ്യമന്ത്രിയുമായ ലക്ഷ്മി കാന്ത ചൗള. ഇന്ത്യയിലെ ട്രെയിനുകളില്‍ അച്ചേ ദിന്‍ വന്നിട്ടില്ലെന്ന് പരിഹസിച്ചുകൊണ്ടാണ് ലക്ഷ്മി കാന്ത ചൗള പ്രധാന മന്ത്രി നരേന്ദ്ര മോദിയെയും റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിനേയും രൂക്ഷമായി വിമര്‍ശിച്ചത്.

സരയു-യമുന എക്‌സപ്രസില്‍ അമൃത്സറില്‍ നിന്നും അയോധ്യയിലേക്ക് യാത്ര ചെയ്യവെയാണ് റെയില്‍വേയുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി ചൗള വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. ബുള്ളറ്റ് ട്രെയിനിനെ കുറിച്ചുള്ള മോദിയുടേയും ഗോയലിന്റേയും ആലോചന നിര്‍ത്തിക്കൊള്ളണമെന്നും യാത്രക്കാര്‍ക്ക് നല്ല സേവനങ്ങള്‍ ഒരുക്കണമെന്നും ചൗള ആവശ്യപ്പെട്ടു. ട്രെയിനില്‍ യാത്ര ചെയ്യവെ റിക്കോര്‍ഡ് ചെയ്ത വീഡിയോയിലൂടെയാണ് ചൗള ഇക്കാര്യങ്ങള്‍ തുറന്നടിച്ചത്.

ഇന്ത്യന്‍ റെയില്‍വേയില്‍ അച്ചേ ദിന്‍ വന്നിട്ടില്ല. എസി ത്രീ ടയര്‍ കോച്ചിലെ യാത്രക്കിടയില്‍ തനിക്ക് ആവശ്യത്തിന് വെള്ളവും ഭക്ഷണവും ലഭിച്ചില്ലെന്നും ശുചിമുറി വൃത്തിഹീനമായ അവസ്ഥയിലായിരുന്നെന്നും ചൗള വീഡിയോയില്‍ പറയുന്നു. കൂടാതെ ഒമ്പത് മണിക്കൂര്‍വൈകിയായിരുന്നു ട്രെയില്‍ അയോധ്യയിലെത്തിയത്. ഇത് ലക്ഷ്യസ്ഥാനമായ ജയ്‌നഗറില്‍ എത്തിയത് 14 മണിക്കൂര്‍ വൈകിയും.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News