• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
04:12 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ആരോഗ്യകേന്ദ്രത്തില്‍ ഡോക്ടര്‍മാരില്ല; ഉത്തര്‍പ്രദേശില്‍ യുവതി തറയില്‍ പ്രസവിച്ചു

By ANSA 11    January 10, 2019   
health-centre

ഖ്‌നൗ: ആരോഗ്യകേന്ദ്രത്തില്‍ ഡോക്ടര്‍മാരില്ലാത്തതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ യുവതി തറയില്‍ പ്രസവിച്ചു. പ്രസവ വേദനയുമായി എത്തിയ യുവതിയെ ചികിത്സിക്കാന്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ബന്ധുക്കളുടെ സഹായത്തോടെ യുവതി തറയില്‍ പ്രസവിക്കുകയായിരുന്നു.

കൂടെ ഉണ്ടായിരുന്നവര്‍ പുതപ്പ് ഉപയോഗിച്ച് യുവതിക്ക് പ്രസവിക്കാനവശ്യമായ സൗകര്യം ഒരുക്കി നല്‍കുകയായിരുന്നു. മാലിന്യ കൂമ്പാരത്തിന് സമീപമാണ് യുവതി പ്രസവിച്ചത് എന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രസവ സമയത്ത് യുവതിയെ പരിചരിക്കാന്‍ മറ്റ്   ജീവനക്കാരും ഉണ്ടായിരുന്നില്ലെന്നും  റിപ്പോര്‍ട്ട് ഉണ്ട്.

കുറ്റാരോപിതരായ ജീവനക്കാര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും എന്ന് ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോക്ടര്‍ രത്തന്‍ കുമാര്‍ പറഞ്ഞു. സംഭവത്തില്‍ അനേഷണം നടത്തും എന്നും അദ്ദേഹം പറഞ്ഞു.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News