• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

DECEMBER 2018
THURSDAY
02:21 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കള്ളപ്പണത്തിന്‍റെ കണക്ക് വെളിപ്പെടുത്താന്‍ സാധിക്കില്ലെന്ന് വീണ്ടും പ്രധാനമന്ത്രിയുടെ ഓഫീസ്

By Web Desk    November 26, 2018   

വിദേശത്ത് നിന്നും ഇന്ത്യയിലെത്തിച്ച കള്ളപ്പണത്തിന്‍റെ കണക്ക് വെളിപ്പെടുത്താന്‍ സാധിക്കില്ലെന്ന് വീണ്ടും പ്രധാനമന്ത്രിയുടെ ഓഫീസ്. വിവരാവകാശ നിയമപ്രകാരം ഉള്ള ചോദ്യത്തിനാണ് പിഎംഒയുടെ മറുപടി.  ദേശീയ വിവരാവകാശ കമ്മീഷന്‍റെ നിര്‍ദേശത്തോടെ വീണ്ടും സമര്‍പ്പിക്കപ്പെട്ട അപേക്ഷയിലാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ മറുപടി എന്നത് ശ്രദ്ധേയമാണ്.

നേരത്തെ കള്ളപ്പണകണക്ക് പതിനഞ്ച് ദിവസത്തിനുള്ളില്‍ വെളിപ്പെടുത്താന്‍ ദേശീയ വിവരാവകാശ കമ്മീഷന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയാല്‍ ഇപ്പോള്‍ കള്ളപ്പണം സംബന്ധിച്ച് നടക്കുന്ന അന്വേഷണങ്ങളെ അത് ബാധിക്കും എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നത്.

കള്ളപ്പണം പിടിക്കാനുള്ള പ്രത്യേക അന്വേഷണ സംഘം അവരുടെ പ്രവര്‍ത്തനം നടത്തിവരുകയാണ്. ഈ പ്രവര്‍ത്തനങ്ങള്‍ പാതിവഴിയിലാണ്.  ഈ സമയത്ത് കണക്കുകള്‍ വെളിപ്പെടുത്തിയാല്‍ അത് അന്വേഷണത്തെ ബാധിക്കും. ഇത് കുറ്റവാളികള്‍ക്ക് ശിക്ഷ നടപടികളില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗം ഒരുക്കും. അതിനാല്‍ ആര്‍ടിഐ നിയമത്തിന്‍റെ 8(1) എച്ച് സെക്ഷന്‍ പ്രകാരം പിടിച്ചെടുത്ത പണത്തിന്‍റെ കണക്ക് പറയാന്‍ കഴിയില്ലെന്ന് പിഎംഒ സഞ്ജീവ് ചതുര്‍വേദി എന്ന ആര്‍ടിഐ ആക്ടിവിസ്റ്റിന് മറുപടി നല്‍കി.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News