• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
03:33 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അനന്തരവനെ കൊന്ന് ബാല്‍ക്കണിയില്‍ കുഴിച്ചുമൂടി ചെടികള്‍ നട്ടു; മൂന്ന് വര്‍ഷത്തിനുശേഷം പ്രതി അറസ്റ്റില്‍

By ANSA 11    January 11, 2019   
arrest-1

ദില്ലി: അനന്തരവനെ കൊന്ന് ബാല്‍ക്കണിയില്‍ കുഴിച്ചുമൂടി ചെടിനട്ട ടെക്കി മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം അറസ്റ്റില്‍. തന്റെ കാമുകിയുമായി ബന്ധം ഉണ്ടെന്ന സംശത്തിലാണ് ഒഡീഷ സ്വദേശിയായ ബിജയ് കുമാര്‍ മഹാരാണ മരുമകനെ കൊലപ്പെടുത്തിയത്. സംഭവം നടന്ന മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഹൈദരാബാദില്‍ നിന്നുമാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

2012 ല്‍ കാമുകി ദില്ലിയിലേക്ക് താമസം മാറിയതോടെയാണ് ബിജയും ഇവിടേക്ക് എത്തുന്നത്. 2015 ല്‍ അനന്തരവന്‍ ജയ് പ്രകാശും ദില്ലയിലേക്ക് താമസം മാറ്റി. ബിജയുടെ കൂടെയാണ്  ജയ് പ്രകാശും താമസിച്ചിരുന്നത്. എന്നാല്‍ തന്റെ കാമുകിയുമായി ജയ് കൂടുതല്‍ അടുത്തത് ബിജയില്‍ സംശയം ഉണ്ടാക്കുകയും മരുമകനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയുമായിരുന്നു.

2016 ഫെബ്രുവരി ആറിന് ഫ്ലാറ്റില്‍ ഉറങ്ങുകയായിരുന്ന ജയ് പ്രകാശിനെ ഫാനിന്റ മോട്ടോര്‍ വച്ച് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം ബാല്‍ക്കണിയില്‍ കുഴിച്ചിടുകയും നേരത്തെ തയ്യാറിക്കിവെച്ച പ്രകാരം അതിന്റെ മുകളില്‍ ചെടികള്‍ നടുകയുമായിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം ബിജയ് തന്നെ അനന്തരവനെ കാണാനില്ലെന്ന് കാണിച്ച് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സുഹൃത്തുക്കളുടെ കൂടെ പോയ മരുമകന്‍ തിരിച്ചെത്തിയിട്ടില്ല എന്നാണ് പരാതി നല്‍കിയത്.

ബിജയ് രണ്ട് മാസത്തോളം ദില്ലിയിലെ ഫ്ലാറ്റില്‍ താമസിക്കുകയും പിന്നീട് നാഗലോയിലേക്ക് താമസം മാറുകയും ചെയ്തു. 2017 ലാണ് ഇയാള്‍ ഹൈദരബാദിലേക്ക് താമസം മാറിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ബിജയ് താമസിച്ചിരുന്ന ദില്ലിയെ ഫ്ലാറ്റ് പുതുക്കി പണിയുമ്പോഴാണ് ജയ് പ്രകാശിന്റെ അസ്ഥികൂടങ്ങള്‍ ലഭിച്ചത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബിജയിയാണ് കൊലപാകിയെന്ന് കണ്ടെത്തിയത്.

കൊലപാതകത്തിന് ശേഷം ബിജയിക്ക് കുടുംബവുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. ഇയാള്‍ എവിടെയാണ് താമസിക്കുന്നത് എന്നകാര്യം പോലും വീട്ടുകാര്‍ക്ക് അറിയുമായിരുന്നില്ല. മൊബൈല്‍ നമ്പര്‍ മാറ്റുകയും അക്കൗണ്ടിലുള്ള പണം മുഴുവന്‍ പിന്‍വലിക്കുകയും ചെയ്തതായും പൊലീസ് പറഞ്ഞു.


 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News