• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

22

MAY 2019
WEDNESDAY
12:07 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കര്‍ഷകരെ കയ്യിലെടുക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍

By shahina tn    December 27, 2018   
narendramodi

ദില്ലി: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കര്‍ഷക വിഭാഗങ്ങളെ കയ്യിലെടുക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. കര്‍ഷകര്‍ക്ക് മാത്രമായി വന്‍കിട ക്ഷേമപദ്ധതികള്‍ കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി പ്രധാനമന്ത്രിയുടെ വസതിയില്‍ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്ക്കായി ബിജെപിയിലെ വിവിധ നേതാക്കള്‍ എത്തിയിരുന്നു.

കര്‍ഷക ക്ഷേമ പെന്‍ഷനുകള്‍, സബ്‌സിഡി, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് തുടങ്ങി കര്‍ഷകര്‍ക്കാവശ്യമായ എല്ലാ ആനുകൂല്യങ്ങളെക്കുറിച്ചും ചര്‍ച്ചയില്‍ ധാരണയായെന്നാണ് സൂചന. പദ്ധതികള്‍ ജനുവരിയോടെ നടപ്പിലാക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. കാര്‍ഷിക കടാശ്വാസ പദ്ധതികള്‍ പ്രഖ്യാപിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉറങ്ങാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞയിടെ പ്രഖ്യാപനം നടത്തിയിരുന്നു.

മൂന്നു സംസ്ഥാനങ്ങളിലുണ്ടായ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയം ബിജെപി സര്‍ക്കാരിനെതിരായ കര്‍ഷകരോഷം കൂടി ആയിരുന്നു. അധികാരത്തിലേറ്റ ഉടന്‍തന്നെ വാക്കുപാലിക്കാനും കോണ്‍ഗ്രസ് മറന്നില്ല. അധുകാരത്തിലേറിയ മൂന്ന് സംസ്ഥാനങ്ങളിലെയും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി. ഈ ഒരു അവസ്ഥ നിലനില്‍ക്കുവാണെങ്കില്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റേക്കാവുന്ന തിരിച്ചടികള്‍ മുന്നില്‍ കണ്ടാണ് മോദി സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി വന്‍ പദ്ധതികള്‍  ആസൂത്രണം ചെയ്യുന്നത്.

ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, കാര്‍ഷിക മന്ത്രി രാധാ മോഹന്‍ സിംഗ്, ബിജെപി അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയവരാണ് പ്രധാനമന്ത്രിയുടെ വസതിയില്‍ മൂന്നു മണിക്കൂറോളം നീണ്ട ചര്‍ച്ചയ്‌ക്കെത്തിയത്. കിസാന്‍ സംഘര്‍ഷ് സമിതിയുടെ നേതൃത്വത്തില്‍ കാര്‍ഷിക വായ്പകള്‍ എഴുതി തള്ളുക, കാര്‍ഷിക വിളകള്‍ക്ക് ന്യായമായ വില നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിനു കര്‍ഷകര്‍ ദില്ലി രാംലീല മൈദാനിയില്‍ നടന്ന കിസാന്‍ മുക്തി മാര്‍ച്ചില്‍ പങ്കെടുത്തത് ശ്രദ്ധേയമായിരുന്നു.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News