• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
03:56 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ചരിത്രത്തില്‍ പിഴച്ച് വീണ്ടും ബിജെപി; ഔറംഗസീബിനെപ്പോലെ രാഹുല്‍ ഗാന്ധിയെന്ന് പറഞ്ഞതിലും പിഴവ്

By shahina tn    January 18, 2019   
Gyan-Dev-Ahuja

ഡല്‍ഹി : മുഗള്‍ ഭരണം അവസാനിച്ചത് പോലെ കോണ്‍ഗ്രസ് സാമ്രാജ്യം അവസാനിക്കുകയാണെന്ന് രാജസ്ഥാന്‍ ബിജെപി വൈസ് പ്രസിഡന്റ് ഗ്യാന്‍ ദേവ് അഹുജ. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ മുഗള്‍ ഭരണാധികാരി ഔറംഗസീബിനോട് ഉപമിച്ചാണ്  മുഗള്‍ ഭരണം അവസാനിച്ചത് പോലെ കോണ്‍ഗ്രസ് സാമ്രാജ്യവും  അവസാനിക്കുകയാണെന്ന്  അഹുജ അഭിപ്രായപ്പെട്ടത്.

എന്നാല്‍ ബഹദൂര്‍ ഷാ സഫര്‍ ആയിരുന്നു അവസാന മുഗള്‍ ഭരണാധികാരിയെന്നതാണ് വിരോധാഭാസം, പക്ഷെ  ഔറംഗസീബിന്റെ കാലം കഴിഞ്ഞതോടെ മുഗള്‍ഭരണം ശിഥിലമായി തുടങ്ങിയിരുന്നു. 2017 ഡിസംബറില്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷന്‍ സ്ഥാനത്തേക്ക് വന്നപ്പോൾ പ്രധാനമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുലിനെ ഔറംഗസീബിനോട് ഉപമിച്ചിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് ജനാധിപത്യമില്ലെന്ന് സമര്‍ത്ഥിക്കാനായിരുന്നു ബിജെപിയുടെ ആരോപണം.'

മുഗള്‍ ഭരണാധികാരി ഔറംഗസീബിനെ പോലെ അവസാന ഭരണാധികാരിയാണ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് സാമ്രാജ്യം അവസാനിക്കുകയാണ് – അഹൂജ പറഞ്ഞു.

ഗോരക്ഷകരെ ന്യായീകരിച്ച് മുൻപും ഇദ്ദേഹം വിവാദപ്രസ്താവനകൾ നടത്തിയിരുന്നു. തീവ്രവാദത്തേക്കാൾ വലിയ കുറ്റമാണ് ഗോഹത്യ എന്നും തീവ്രവാദികൾ ഒന്നോ രണ്ടോ പേരെ കൊല്ലുമ്പോൾ ഒരു ഗോഹത്യയിലൂടെ കോടിക്കണക്കിന് ഹിന്ദുക്കളാണ് വേദനിക്കുന്നതെന്നുമായിരുന്നു അന്ന് അഹുജ പറഞ്ഞത്. ഗോഹത്യ നടന്നാൽ ജനം കടുത്ത ദേഷ്യത്തിൽ പ്രതികരിക്കുന്നതിൽ തെറ്റില്ലെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News