• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

APRIL 2019
FRIDAY
11:54 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പബ്ജി കളിച്ച്‌ റെയില്‍വേ ട്രാക്കില്‍ കയറിയ യുവാക്കള്‍ ട്രെയിനിടിച്ച്‌ മരിച്ചു

By Web Desk    March 18, 2019   
PUBG

മുംബൈ: പബ്ജി കളിയില്‍ മുഴുകി റെയില്‍വേ ട്രാക്കില്‍ കയറിയ യുവാക്കള്‍ ട്രെയിനിടിച്ച്‌ മരിച്ചു. മഹാരാഷ്ട്രയിലെ ഹിന്ദോളി ജില്ലയിലാണ് സംഭവം. നാഗേഷ് ഗോര്‍(24) സ്വാപ്‌നില്‍ അന്നപൂര്‍ണെ (22) എന്നിവരാണ് മരിച്ചത്. പബ്ജി കളിക്കിടെ അബദ്ധത്തില്‍ ട്രാക്കിലേക്ക് കയറി കളി തുടര്‍ന്ന ഇവര്‍ ട്രെയിന്‍ വരുന്നത് ശ്രദ്ധിച്ചിട്ടില്ലെന്നാണ് പോലീസിന്റെ നിഗമനം.

ഹൈദരാബാദില്‍ നിന്നും അജ്മീറിലേക്ക് പോയ ട്രെയിനാണ് ഇവരെ ഇടിച്ചത്. രാത്രിയോടെയാണ് സമീപവാസികള്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.

കളിക്കുന്നവരില്‍ അഡിക്ഷന്‍ ഉണ്ടാക്കുന്നതിനെ തുടര്‍ന്ന് രാജ്യത്ത് പബ്ജി നിരോധിക്കണമെന്ന ആവശ്യം ശക്തമായി വരികയാണ്. രാജസ്ഥാനിലെ ചിലയിടങ്ങളില്‍ പബ്ജി നിരോധിച്ചിരുന്നു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News