• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

27

MARCH 2019
WEDNESDAY
02:21 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അയോധ്യ തര്‍ക്കഭൂമി കേസ് സുപ്രിംകോടതി ഭരണഘടന ബെഞ്ച് ഇന്ന് പരിഗണിക്കും

By ANSA 11    January 10, 2019   
ayodhyaa

ദില്ലി: അയോധ്യ തര്‍ക്കഭൂമി കേസ് സുപ്രിംകോടതി ഭരണഘടന ബെഞ്ച് ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്. കേസില്‍ അന്തിമവാദം എപ്പോള്‍ തുടങ്ങുമെന്ന് കോടതി വ്യക്തമാക്കും. ഭരണഘടനാ ബെഞ്ചിന്റെ പരിഗണന വിഷയങ്ങളിലും ഇന്ന് തീരുമാനം ആയേക്കും.

അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരായ 14 അപ്പീലുകളാണ് ഭരണഘടന ബെഞ്ച് പരിഗണിക്കുക. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് പുറമെ ജസ്റ്റിസുമാരായ എസ്എ ബോബ്‌ഡെ, എന്‍വി രമണ, യുയു ലളിത്, ഡിവൈ ചന്ദ്ര ചൂഡ് എന്നിവരാണ് ബെഞ്ചിലെ അംഗങ്ങള്‍. കേസ് ഒരു ഭൂമിതര്‍ക്കം മാത്രമാണെന്നായിരുന്നു മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നിലപാട്.


ഇസ്‌ലാം മത വിശ്വാസികള്‍ക്ക് ആരാധനക്കായി പള്ളി അനിവാര്യമല്ലെന്ന ഇസ്മയില്‍ ഫറൂഖി കേസിലെ ഭരണഘടന ബെഞ്ച് വിധി വിശാല ബെഞ്ചിന് വിടണമെന്ന ആവശ്യം ഭൂരിപക്ഷ വിധിയിലൂടെ ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തള്ളിയിരുന്നു. അപ്പീലുകള്‍ ഭരണഘടന ബെഞ്ചിന്റെ പരിഗണനക്ക് വരുന്നതോടെ ഉള്‍പ്പെട്ടിരിക്കുന്ന ഭരണഘടന വിഷയങ്ങളും കോടതി പരിശോധിക്കാനാണ് വഴിയൊരുങ്ങിയത് ഹര്‍ജികളില്‍ അന്തിമവാദം എപ്പോള്‍ തുടങ്ങുമെന്ന് കോടതി ഇന്ന് വ്യക്തമാക്കും.

ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള കേസ് പരിഗണിക്കുക നിലവിലെ ചീഫ് ജസ്റ്റിസിനൊപ്പം ഭാവിയില്‍ ചീഫ് ജസ്റ്റിസ് പദവിയില്‍ എത്തുന്ന ജഡ്ജിമാരാണെന്നതും ശ്രദ്ധേയം. രാമക്ഷേത്ര നിര്‍മ്മാണത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സംഘപരിവാര്‍ സമ്മര്‍ദ്ദം ശക്തമാക്കുന്നതിനിടെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് കേസില്‍ വിധിയുണ്ടാകുമോയെന്നത് പ്രധാനമാണ്.
 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News