• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MAY 2019
MONDAY
04:47 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

രാകേഷ് അസ്താന നല്‍കിയ ഹര്‍ജിയില്‍ ദില്ലി ഹൈക്കോടതി ഇന്ന് വിധി പറയും

By ANSA 11    January 11, 2019   
RakeshAsthana_EPS

ദില്ലി: അഴിമതി കേസിലെ എഫ്‌ഐആര്‍ റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന നല്‍കിയ ഹര്‍ജിയില്‍ ദില്ലി ഹൈക്കോടതി ഇന്ന് വിധി പറയും. ഇറച്ചി വ്യാപാരി മോയിന്‍ ഖുറേഷിക്ക് എതിരായ കേസില്‍ ഉള്‍പ്പെട്ട ബിസിനസുകാരന്‍ സതീഷ് ബാബു സനയെ രക്ഷിക്കാന്‍ അഞ്ചു കോടി രൂപ കോഴ ആവശ്യപ്പെട്ടുവെന്നാണ് കേസ്.

സിബിഐ ഡിവൈഎസ്പി ദേവീന്ദര്‍ കുമാറും കേസ് റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. സിബിഐ ഡയറക്ടര്‍ ആയിരുന്ന അലോക് വര്‍മ്മയ്ക്ക് എതിരെ വിജിലന്‍സ് കമ്മീഷന് പരാതി നല്‍കിയതിനാണ് തനിക്കെതിരായ കേസെന്നാണ് അസ്താനയുടെ വാദം. അലോക് വര്‍മ്മയെ മാറ്റിയ ശേഷം സിബിഐ ഉന്നത പദവിയില്‍ എത്താനുള്ള അസ്താനയുടെ നീക്കങ്ങളില്‍ ഇന്നത്തെ കോടതി വിധി നിര്‍ണായകമാകും. 
 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News