• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

APRIL 2019
TUESDAY
01:46 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

‘വോട്ടിംഗ് മെഷീനുണ്ടെങ്കില്‍ ലണ്ടനിലും അമേരിക്കയിലും വരെ താമരവിരിയിക്കാം’; ബിജെപിക്കെതിരെ ആഞ്ഞടിച്ച് ശിവസേന

By Web Desk    February 11, 2019   
thakare

മുംബൈ: ബിജെപിക്കെതിരെ വീണ്ടും ശക്തമായി ആഞ്ഞടിച്ച്  ശിവസേന. ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലാണ് ബിജെപിയെ വിമര്‍ശിച്ചിരിക്കുന്നത്. ഇവിഎമ്മും പൊള്ളയായ ആത്മവിശ്വാസവും ഉണ്ടെങ്കില്‍ അമേരിക്കയിലും ലണ്ടനിലും വരെ താമര വിരിയിക്കാം എന്നാണ് സാമ്‌നയിലുള്ള വിമര്‍ശനം. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ തയ്യാറാകാത്തതിനെയും ലേഖനത്തില്‍ വിമര്‍ശിക്കുന്നുണ്ട്. അയോധ്യയില്‍ പോലും എന്തുകൊണ്ടാണ് താമര വിരിയാത്തത് എന്നും ലേഖനം ചോദിക്കുന്നു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെയും ലേഖനത്തില്‍ വിമര്‍ശിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ലഭിച്ച സീറ്റിനേക്കാള്‍ ഒരു സീറ്റ് കൂടുതല്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിക്കും എന്നാണ് കഴിഞ്ഞ ദിവസം ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞത്. കഴിഞ്ഞ വര്‍ഷം 42 സീറ്റായിരുന്നു ബിജെപിക്ക് ലഭിച്ചത്. എന്‍സിപി അധ്യക്ഷനായ ശരത് പവാറിന്റെ മണ്ഡലത്തില്‍ പോലും ജയിക്കാന്‍ സാധിക്കും എന്നും ഫട്‌നാവിസ് പറയുന്നു. ഇത്രയും ആത്മവിശ്വാസം ഉണ്ടെങ്കില്‍ 548 സീറ്റിലും ബിജെപിക്ക് വിജയിക്കാന്‍ സാധിക്കും എന്നാണ് ഫട്‌നാവിസിനെ പരിഹസിച്ച് സാമ്‌ന പറയുന്നത്.

സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പകരം അഹങ്കാരമാണ് ബിജെപി നേതാക്കളില്‍ കാണാന്‍ സാധിക്കുന്നത്. കര്‍ഷകരുടെ പ്രശ്‌നങ്ങളള്‍ പരിഹരിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന് സാധിച്ചിട്ടില്ല. സംസ്ഥാനത്തെ 24,000 സ്‌കൂളുകളില്‍ അധ്യാപകരുടെ ഒഴിവുണ്ട്. എന്നാല്‍ ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കുന്നതിന് പകരം വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എങ്ങനെ വിജയിക്കാം എന്നതിലാണ് ബിജെപിയുടെ ശ്രദ്ധ എന്നും സാമ്ന പറയുന്നു.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News