• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
03:58 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വിജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതുപോലെ പരാജയത്തിന്റെയും ഏറ്റെടുക്കാന്‍ നേതൃത്വം തയ്യാറാകണം: നിതിന്‍ ഗഡ്കരി

By shahina tn    December 23, 2018   
Nitin-Gadkari

പൂനെ: വിജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതുപോലെ പരാജയത്തിന്റെ ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ നേതൃത്വ നിരയിലുള്ളവര്‍ തയ്യാറാകണം എന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. വിജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഒരുപാട് അവകാശികള്‍ ഉണ്ടാകും. എന്നാല്‍ പരാജയം എന്നും അനാഥനായിരിക്കും അത് ഏറ്റെടുക്കാന്‍ ആരും തയ്യാറാകില്ല. പരാജയം ഉണ്ടാകുമ്പോള്‍ എല്ലാവരും പരസ്പരം വിരല്‍ ചൂണ്ടുകയാണ് ചെയ്യുക എന്നുമാണ് ഗഡ്കരി പറഞ്ഞത്.

പൂനെയില്‍ ജില്ലാ അര്‍ബന്‍ കോര്‍പ്പറേറ്റീവ് ബാങ്ക് അസോസിയേഷന്‍ സംഘടിപ്പിച്ച ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നിയസഭ തെരഞ്ഞെടുപ്പില്‍ ബിജെപി നേരിട്ട പരാജയത്തിന് ശേഷമാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത് എന്നത് ശ്രദ്ധേയമാണ്.

ചില സമയത്ത് ബാങ്കുകള്‍ ലാഭത്തില്‍ എത്തും. എന്നാല്‍ ചില സമയത്ത് പരാജയം ഉണ്ടാകാം. ഈ രണ്ട് അവസ്ഥകളും ബാങ്കുകള്‍ അഭിമൂഖീകരിക്കേണ്ടിവരും. എന്നാല്‍ രാഷ്ട്രീയത്തില്‍ പരാജയം ഉണ്ടായാല്‍ ഒരു കമ്മിറ്റി രൂപീകരിക്കുകയാണ് ചെയ്യുന്നത്. ആരും പരാജയം ഏറ്റെടുക്കില്ല എന്നും ഗഡ്കരി പറഞ്ഞു.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News