• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
02:51 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

   പരീക്കറുടെ ആരോഗ്യ നില ഗുരുതരം; ഗോവ മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിച്ചേക്കും 

By Web Desk    September 15, 2018   

പനാജി: പാന്‍ക്രിയാസ് സംബന്ധമായ അസുഖം മൂലം ഗോവ മുഖ്യമന്ത്രിയുടെ ആരോഗ്യ നില ഗുരുതരം. രോഗ ചികിത്സക്കായി പരീക്കറെ  ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. ഗോവയില്‍ നിന്ന് പ്രത്യേക വിമാനത്തിലായിരിക്കും പരീക്കറെ എയിംസിലേക്ക് മാറ്റുക. ഏഴ് മാസത്തോളമായി അസുഖബാധിതനായ പരീക്കര്‍ ഒരാഴ്ച അമേരിക്കയില്‍ ചികിത്സ തേടിയിരുന്നു. ഈ മാസം ആറിനാണ് അദ്ദേഹം ചികിത്സയ്ക്ക് ശേഷം യു.എസില്‍ നിന്ന് മടങ്ങിയെത്തിയത്. തുടര്‍ന്ന് കാന്‍ഡോലിമിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

 അതേസമയം, പരീക്കറിന് പകരക്കാരനെ കണ്ടെത്താന്‍ ബി.ജെ.പി നേതൃത്വം ആലോചനകള്‍ തുടങ്ങി. ആരോഗ്യം അനുവദിക്കാത്തതിനാല്‍ മുഖ്യമന്ത്രി പദം ഉപേക്ഷിക്കാന്‍ പരീക്കര്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. തല്‍ക്കാലം ചുമതല മറ്റൊരാള്‍ക്ക് കൈമാറും. അതിനുശേഷമാകും പരീക്കര്‍ സ്ഥാനമൊഴിയുന്നത്. ബി.ജെ.പി നേതാക്കളായ റാംലാല്‍, ബി.എല്‍. സന്തോഷ് എന്നിവരായിരിക്കും പാര്‍ട്ടി നിര്‍ദേശപ്രകാരം ഗോവയിലെത്തുന്നുണ്ട്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News