• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

NOVEMBER 2018
TUESDAY
04:03 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി പോലീസ് സ്‌റ്റേഷനില്‍  ജീവനൊടുക്കി

By Web Desk    July 16, 2018   
student-suizide

ഡല്‍ഹി;  പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി പൊലീസ് സ്റ്റേഷനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍.  ഇന്നലെ പുലര്‍ച്ചയോടെ തിലക് വിഹാര്‍ പൊലീസ് സ്റ്റേഷനിലാണു സംഭവം നടന്നത്. സ്റ്റേഷനിലേക്ക്  ഓടിക്കയറിയ പെണ്‍കുട്ടി അകത്ത് നിന്ന് മുറി പൂട്ടുകയായിരുന്നു.  പൊലീസ് സംഘമെത്തി മുറി തുറക്കുമ്പോഴേക്കും തൂങ്ങിനില്‍ക്കുന്ന പെണ്‍കുട്ടിയെയാണ് കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നിരുന്നതായും  പൊലീസ് ഇതിനു കൂട്ടുനിന്നുവെന്നും പെണ്‍കുട്ടിയുടെ അമ്മ പറയുന്നു. 'മകളും അയല്‍ക്കാരന്റെ മകനും തമ്മില്‍ പ്രണയത്തിലായിരുന്നു. വിവാഹം നടത്തണമെന്ന് അയാള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മകള്‍ക്കു പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇത് എതിര്‍ത്തു. ഇതിനു പിന്നാലെ അയല്‍വാസി മകളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടത്തി' പെണ്‍കുട്ടിയുടെ അമ്മ ആരോപിച്ചു.

അതേസമയം പെണ്‍കുട്ടിയുടെ മൂന്നു സഹോദരങ്ങള്‍ സ്റ്റേഷന്റെ മറ്റൊരു മുറിയില്‍ പൂട്ടിയിട്ട നിലയിലായിരുന്നെന്നും ആരോപണമുണ്ട്. പൊലീസ് സ്റ്റേഷനില്‍നിന്നു ഫോണ്‍ സന്ദേശമെത്തി അന്വേഷിച്ചപ്പോഴാണ് പെണ്‍കുട്ടി മരിച്ചവിവരം അറിഞ്ഞതും സഹോദരങ്ങളെ തൊട്ടടുത്ത മുറിയില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയതും. എന്നാല്‍ സഹായം തേടി പെണ്‍കുട്ടി സ്റ്റേഷനിലെത്തുകയായിരുന്നെന്നാണു പൊലീസ് ഭാഷ്യം.

ശനിയാഴ്ച രാവിലെ രണ്ടു മണിയോടെയാണു പെണ്‍കുട്ടി സ്റ്റേഷനിലെത്തിയതെന്നു വെസ്റ്റ് ഡിസിപി വിജയ് കുമാര്‍ പറഞ്ഞു. വീട്ടില്‍ പോകാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നു പെണ്‍കുട്ടിക്കു സ്റ്റേഷനില്‍ കഴിയാന്‍ സൗകര്യമൊരുക്കി. പെണ്‍കുട്ടിയുടെ കുടുംബവും അയല്‍വാസികളും തമ്മില്‍ വഴക്കുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇതേ തുടര്‍ന്നു രണ്ടു കുടുംബങ്ങളെയും സ്റ്റേഷനിലേക്കു വിളിപ്പിച്ചിരുന്നു.

അവിടെവച്ചും വഴക്കുണ്ടാകുകയും കയ്യാങ്കളിയായി മാറുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ സഹോദരങ്ങളെ കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടി വീട്ടില്‍ പോകാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നു അഗതിമന്ദിരത്തിലേക്കു മാറ്റാന്‍ തീരുമാനിച്ചിരുന്നു. പിന്നീടാണു പുലര്‍ച്ചെ രണ്ടുമണിയോടെ പൊലീസിന്റെ കണ്ണുവെട്ടിച്ച് സമീപത്തുള്ള മുറിയില്‍ കയറി ജീവനൊടുക്കിയതെന്ന് അധികൃതര്‍ വിശദീകരിക്കുന്നു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News