• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
04:10 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കെഎസ്ആര്‍ടിസി പെന്‍ഷന്‍ കേസ്: ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

By Web Desk    January 23, 2019   
ksrtc-supreme-court

ദില്ലി: താല്‍ക്കാലിക നിയമന കാലാവധി പെന്‍ഷന് പരിഗണിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയാല്‍ അടച്ചുപൂട്ടേണ്ടി വരുമെന്നറിയിച്ചു കെഎസ്ആര്‍ടിസി കോടതിയില്‍ സത്യവാങ്മൂലംനല്‍കിയിട്ടുണ്ട്.

നിലവില്‍ പ്രതിമാസം 110 കോടി രൂപ നഷ്ടത്തിലാണ് പ്രവര്‍ത്തനമെന്നും ഉത്തരവ് നടപ്പിലാക്കിയാല്‍ 420 കോടിയോളം അധിക ബാധ്യത വരുമെന്നുമാണ് കോര്‍പറേഷന്‍ വാദം. കേസില്‍ സംസ്ഥാന സര്‍ക്കാരിനെ കക്ഷി ചേര്‍ത്തിരുന്നു. നഷ്ടത്തിലാണെങ്കില്‍ കെഎസ്ആര്‍ടിസി അടച്ചു പൂട്ടണമെന്നും സുപ്രീംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.

നാലായിരം കോടി രൂപയിലധികം നഷ്ടത്തിലായതിനാല്‍ കൂടുതല്‍ ബാധ്യതകള്‍ ഏറ്റെടുക്കാനാവില്ലെന്നാണ് കെഎസ്ആര്‍ടിസിയുടെ വാദം. താല്‍ക്കാലിക ജീവനക്കാരായി നിയമനം ലഭിച്ചു പിന്നീട് സ്ഥിരപ്പെട്ടവര്‍ക്കു താല്‍ക്കാലിക സേവന കാലാവധി പെന്‍ഷന് പരിഗണിക്കണമെന്നാണ് ഹൈക്കോടതി വിശാല ബഞ്ച് ഉത്തരവിട്ടത്.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News