• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

MAY 2019
THURSDAY
04:11 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഇറാനിലെ വെള്ളപ്പൊക്കത്തില്‍ 70 മരണം; ഗ്രാമങ്ങളില്‍നിന്നും ആയിരങ്ങളെ ഒഴിപ്പിച്ചു

By Ajay    April 8, 2019   

തെഹ്‌റാന്‍: കനത്ത മഴയെ തുടര്‍ന്ന് ഇറാനിലുണ്ടായ വെള്ളപ്പൊക്കത്തിന് ശമനമില്ല. വരുംദിനങ്ങളില്‍ കനത്ത മഴ പ്രവചിച്ചതോടെ വെള്ളപ്പൊക്ക സാധ്യതാ പ്രദേശങ്ങളില്‍നിന്ന് ആയിരങ്ങളെ ഒഴിപ്പിച്ചു. സ്ത്രീകളെയും കുട്ടികളെയും സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിയശേഷം പുരഷന്മാരോട് രക്ഷാപ്രവര്‍ത്തനത്തില്‍ സഹകരിക്കാന്‍ ആവശ്യപ്പെടുന്നതായി അധികൃതര്‍ അറിയിച്ചു. 70 പേരാണ് മരിച്ചത്. 50,000 ജനസംഖ്യയുള്ള സുസന്‍ഗര്‍ഡ് നഗരം അപകടത്തിലാണെന്നും ഒഴിപ്പിക്കല്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. 70 ഗ്രാമം ഒഴിപ്പിച്ചു. എണ്ണക്കമ്പനികളുടെ പമ്പുകള്‍ ഉപയോഗിച്ച് വെള്ളം വറ്റിക്കുന്നുണ്ട്.

മാര്‍ച്ച് 19ന് ആരംഭിച്ച കനത്ത മഴയെത്തുടര്‍ന്ന് 1,900 പട്ടണങ്ങളും നഗരങ്ങളുമാണ് വെള്ളത്തില്‍ മുങ്ങിയത്. നിരവധി പാലങ്ങളും കെട്ടിടങ്ങളും റോഡുകളും നശിച്ചു. 86,000 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയംതേടി. 1000 പേരെ ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് രക്ഷിച്ചത്. ബാങ്കിങ്, ഊര്‍ജം എന്നീ മേഖലകളില്‍ യുഎസിന്റെ സാമ്പത്തിക ഉപരോധത്തിനു പിന്നാലെ വന്ന വെള്ളപ്പൊക്കം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് രാജ്യത്തെ നയിച്ചതെന്ന് വിദേശമന്ത്രി ജാവദ് സരീഫ് പറഞ്ഞു. ഇത് സാമ്പത്തിക യുദ്ധമല്ല. സാമ്പത്തിക ഭീകരവാദമാണെന്ന് സരീഫ് ട്വീറ്റ് ചെയ്തു.

Tags: flood
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News